[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാലിനു പ്രിയപ്പെട്ട അഞ്ചു മമ്മൂട്ടി ചിത്രങ്ങൾ

മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും സിനിമയിൽ വന്നത് 1980 കളുടെ തുടക്കത്തിൽ ആണ്. അവിടുന്ന് ഒരുമിച്ചു മുന്നേറിയ ഈ താര സൂര്യന്മാർ ആണ് ഇന്നും മലയാള സിനിമ ഭരിക്കുന്നത്. പ്രശസ്ത സംവിധായകൻ ഫാസിൽ ഒരിക്കൽ പറഞ്ഞത് പോലെ, ഇരട്ട ചങ്കുള്ളവരാണ് മലയാളികൾ. അതിൽ ഒരു ഹൃദയം മോഹൻലാലിന് വേണ്ടി തുടിക്കുമ്പോൾ മറു ഹൃദയം മമ്മൂട്ടിക്ക് വേണ്ടിയാണു തുടിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ച ഒരു ഇന്ഡസ്ട്രിയിലെ സൂപ്പർ താരങ്ങൾ ഇവരാണ്. അത്ര വലിയ സൗഹൃദം പുലർത്തുന്ന ഇവരുടെ സ്നേഹം ഇന്ഡസ്ട്രിക്ക്‌ അകത്തും അതുപോലെ പുറത്തു നിന്ന് തമ്മിലടിക്കുന്ന ഇവരുടെ ആരാധക വൃന്ദത്തിനും മാതൃകയാണെന്നു പറഞ്ഞത് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ആണ്. ഇവരുടെ സൗഹൃദവും പരസ്പര സ്നേഹവും വിവരിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് ദുൽഖർ പറഞ്ഞത്. ഇപ്പോഴിതാ തന്റെ പ്രീയപ്പെട്ട മമ്മൂക്കയുടെ തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട അഞ്ചു ചിത്രങ്ങൾ ഏതെന്നു പറയുകയാണ് മോഹൻലാൽ.

മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന്റെ മമ്മൂട്ടി സ്പെഷ്യൽ പതിപ്പിലാണ് മോഹൻലാൽ ഇക്കാര്യം പറയുന്നത്. മോഹൻലാലിന് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട മമ്മൂട്ടി ചിത്രം ജോഷി ഒരുക്കിയ ന്യൂ ഡൽഹി ആണ്. അതിനു ശേഷം എം ടി – ഹരിഹരൻ ടീമിന്റെ ഒരു വടക്കൻ വീരഗാഥയും , ഐ വി ശശിയുടെ മൃഗയയും വരുന്നു. രഞ്ജിത് ഒരുക്കിയ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ൻറ്റും, ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസും ആണ് മറ്റു രണ്ടു ചിത്രങ്ങൾ. ഇതിൽ ഹരികൃഷ്ണൻസ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ചിത്രമാണെന്ന് മാത്രമല്ല, ഈ ചിത്രം നിർമ്മിച്ചതും മോഹൻലാൽ ആണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

17 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.