[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഗംഭീര പ്രേക്ഷക പ്രതികരണവുമായി ഷാഫി- റാഫി ടീമിന്റെ ചിൽഡ്രൻസ് പാർക്ക് ..

ഈ വർഷത്തെ ഈദ് റിലീസ് ആയി എത്തിയ ചിൽഡ്രൻസ് പാർക്ക് എന്ന ഷാഫി ചിത്രം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ടൂ കൺഡ്രീസിനു ശേഷം ഷാഫി- റാഫി ടീം ഒന്നിച്ച ഈ ചിത്രം കുടുംബ പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്കു എത്തിക്കുകയാണ്. ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ഗംഭീര കോമഡി എന്റെർറ്റൈനെർ എന്നാണ് പ്രേക്ഷകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തമാശക്കൊപ്പം ആക്ഷനും ആവേശവും എല്ലാം കൂട്ടിയിണക്കി ഒരുക്കിയ ഈ ചിത്രം ഈ സീസണിലെ വലിയ വിജയങ്ങളിൽ ഒന്നായി മാറുമെന്ന സൂചനയാണ് ഇപ്പോൾ നിറഞ്ഞു കവിയുന്ന തീയേറ്ററുകൾ തരുന്നത്. കൊച്ചിൻ ഫിലിമ്സിന്റെ  ബാനറിൽ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ എന്നീ മൂന്നു യുവാക്കൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. വീട്ടുകാരുമായി അത്ര രസത്തിൽ അല്ലാത്ത ഇവർ മൂന്നു പേരും ചേർന്ന് ഒരു അനാഥാലയം നടത്തിപ്പ് ഏറ്റെടുക്കുന്നതോടെ ഇവരുടെ ജീവിതം മാറി മറിയുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. നായികാ വേഷങ്ങൾ ചെയ്ത ഗായത്രി സുരേഷ്, മാനസ, സൗമ്യ എന്നിവർ   മികവ് പുലർത്തിയപ്പോൾ തന്റെ കിടിലൻ കോമഡി നമ്പറുകളുമായി ഹാരിഷ് കണാരനും ഏറെ കയ്യടി നേടി. ഫൈസലി അലി ഒരുക്കിയ ദൃശ്യങ്ങളും അരുൺ രാജ് ഒരുക്കിയ സംഗീതവും മികച്ചു നിന്നപ്പോൾ വി സാജൻ തന്റെ എഡിറ്റിങ്ങിലൂടെ ചിത്രത്തിന് മികച്ച ഒഴുക്ക് പകർന്നു നൽകി. ഏതായാലും പ്രേക്ഷകർക്ക് മുന്നിൽ പൊട്ടിച്ചിരിയുടെ ഉത്സവം തീർത്തു കൊണ്ടാണ് ഷാഫി- റാഫി ടീം എത്തിയിരിക്കുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.