[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പ്രശസ്‌ത നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു; വിവാഹ നിശ്ചയം കഴിഞ്ഞു.

 ഒട്ടേറെ ഹാസ്യവേഷങ്ങളിലൂടെ  മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാവാൻ പോവുകയാണ്. താര ചക്രവർത്തി മോഹൻലാൽ അവതാരകൻ ആയി എത്തിയ സൂപ്പർ ഹിറ്റ് ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിൽ പങ്കെടുത്തതിലൂടെ അനൂപ് ചന്ദ്രൻ മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രശസ്തി നേടിയിരുന്നു. അനൂപ് ചന്ദ്രന്റെ വിവാഹനിശ്ചയം വളവനാട് വെച്ചാണ് നടന്നത്. രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ ആണ് അനൂപ് ചന്ദ്രന്റെ ജീവിത സഖി ആയി എത്തുന്നത്. സിനിമാ അഭിനയത്തിന് ഒപ്പം കൃഷിയേയും ഏറെ സ്നേഹിക്കുന്ന അനൂപ് ചന്ദ്രൻ കൃഷിയെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ തേടി നടക്കുകയായിരുന്നു ഇത്രയും നാൾ. അദ്ദേഹത്തിന്റെ ഈ ആഗ്രഹം ആണ് ലക്ഷ്മി എന്ന പെണ്കുട്ടിയിലേക്കു അദ്ദേഹത്തെ എത്തിച്ചത്. ബിടെക് പഠനം പൂർത്തിയാക്കി കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ്  രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ എന്ന പെണ്കുട്ടി.

Actor Anoop Chandran got engaged

ഈ വർഷം സെപ്റ്റംബർ 6 ന് ഗുരുവായൂരിൽ വെച്ചായിരിക്കും ഇരുവരുടെയും വിവാഹം നടക്കുന്നതെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഗുരുവായൂരിൽ വെച്ചു നടക്കുന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം സിനിമാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്ക് വേണ്ടി വിവാഹ സൽക്കാരവും നടക്കുന്നതായിരിക്കുമെന്നും അനൂപ് ചന്ദ്രന്റെ അടുത്ത ആളുകളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നടന്ന വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ അനൂപ് ചന്ദ്രൻ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കു വെച്ചിരുന്നു. ബ്ലാക്ക്‌ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ അനൂപ് ചന്ദ്രൻ രസതന്ത്രം, ക്ലാസ്സ്മേറ്റ്‌സ്, വിനോദ യാത്ര, ഇവിടം സ്വർഗ്ഗമാണ്, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.

Actor Anoop Chandran got engaged
webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.