ഈയാഴ്ച പ്രദർശനമാരംഭിച്ച പുതിയ തമിഴ് ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ ബാലാജി മോഹൻ സംവിധാനം നിർവഹിച്ച മാരി 2. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ ധനുഷ്, ടോവിനോ തോമസ്, സായി പല്ലവി, വരലക്ഷ്മി ശരത് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വണ്ടർ ബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറാണ് . മിനി സ്റ്റുഡിയോയുടെ ബാനറിൽ സുകുമാരൻ തെക്കേപ്പാട്ടു, എസ് വിനോദ് കുമാർ എന്നിവരാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. മാരി എന്ന റൗഡി ആയി ധനുഷ് എത്തുമ്പോൾ അരാത് ആനന്ദി എന്ന ഓട്ടോ ഡ്രൈവർ ആയാണ് സായി പല്ലവി എത്തുന്നത്. മാരിയെ കൊല്ലണം എന്ന ഒറ്റ ലക്ഷ്യവുമായി ഭീജ എന്ന ടോവിനോ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രം കൂടി എത്തുന്നതോടെ ചിത്രത്തിന്റെ കഥ മുന്നോട്ടു പോയി തുടങ്ങുന്നു. ക്രൂരനായ ഭീജ ചെന്നൈയിൽ എത്തുന്നത് തന്നെ മാരിയെ ഇഞ്ചിച്ചായി കൊല്ലാൻ വേണ്ടിയാണു.
മാരി എന്ന ചിത്രം പോലെ തന്നെ ഇതിന്റെ രണ്ടാം ഭാഗവും എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ലക്‌ഷ്യം വെച്ചാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത് എന്ന് പറയാം . അതിനായി അദ്ദേഹം തന്നെയൊരുക്കിയ തിരക്കഥയിൽ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർത്തിട്ടുണ്ട്. പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയ തിരക്കഥയുടെ മികവു ഒരു തരി പോലും നഷ്ടപ്പെടാതെ തന്നെ അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സംവിധായകൻ എന്ന നിലയിൽ ബാലാജി മോഹന് അഭിമാനിക്കാം . ഒരിക്കൽ പോലും തന്റെ നിയന്ത്രണത്തിൽ നിന്ന് പോകാതെ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതും ഈ ചിത്രത്തിന് ഗുണകരമായിട്ടുണ്ട്. ഒരുപക്ഷെ തന്റെ മുൻകാല ചിത്രങ്ങളിൽ ചെയ്തതിനേക്കാൾ മികച്ച കയ്യടക്കത്തോടെ കഥ പറയാൻ ഈ സംവിധായകന് ഈ ചിത്രത്തിലൂടെ കഴിഞ്ഞു എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. സൗഹൃദവും, പ്രണയവും, ആക്ഷനും , കോമെഡിയുമെല്ലാം കൃത്യമായ അളവിൽ കോർത്തിണക്കിയ ഈ ചിത്രത്തിൽ വൈകാരിക രംഗങ്ങളും ഉൾപ്പെടുത്തിയത് ചിത്രത്തിന്റെ നിലവാരം വർധിപ്പിച്ചിട്ടുണ്ട്. ആരാധകരെ ആവേശം കൊള്ളിക്കുന്ന പഞ്ച് ഡയലോഗുകൾ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ശ്കതമായ പ്രകടനമാണ് ധനുഷ് എന്ന നടൻ ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. മാസ്സ് രംഗങ്ങളിലും കോമഡി രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമെല്ലാം ഒരിക്കൽ കൂടി ധനുഷ് തിളങ്ങിയപ്പോൾ ഈ അടുത്തിടെ ധനുഷിൽ നിന്ന് ലഭിച്ച ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഈ ചിത്രത്തിലെ പ്രകടനം മാറി. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നൽകിയത് ടോവിനോ തോമസ് ആണ്. ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിക്കുന്ന രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ടോവിനോക്കു കഴിഞ്ഞു. ഒരു നടനെന്ന നിലയിലും ടോവിനോയുടെ വളർച്ച ഈ ചിത്രം കാണിച്ചു തന്നു എന്ന് പറയാം. എല്ലാത്തരം കഥാപാത്രങ്ങളും തനിക്കു ചെയ്യാൻ കഴിയുമെന്ന് ടോവിനോ ഒരിക്കൽ കൂടി തെളിയിക്കുന്ന മറ്റൊരു കഥാപാത്രം കൂടിയായി മാറി ഇതിലെ ഭീജ എന്ന വില്ലൻ. നായികാ വേഷം അവതരിപ്പിച്ച സായി പല്ലവി തന്റെ ഭാഗം തൃപ്തികരമാക്കിയപ്പോൾ, തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക പ്രശംസയേറ്റുവാങ്ങി കൊണ്ട് വരലക്ഷ്മി ശരത് കുമാർ, വിദ്യ പ്രകാശ്, റോബോ ശങ്കർ, കല്ലൂരി വിനോദ് , കാളി വെങ്കട്, സിൽവ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
ഓം പ്രകാശ് ആണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. അദ്ദേഹമൊരുക്കിയ മാസ്സ് ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവിനെ വളരെയധികം മുകളിലെത്തിച്ചിട്ടുണ്ട് എന്നത് എടുത്തു പറയണം. സംഗീത വിഭാഗം കൈകാര്യം ചെയ്ത യുവാൻ ശങ്കർ രാജയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥ പശ്ചാത്തലത്തോട് ചേർന്ന് നിന്നു. ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ പ്രസന്ന ജി കെ നിർവഹിച്ച എഡിറ്റിംഗും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.
എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഘടകങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കാറ് . അത്തരത്തിലുള്ള ഒരു കമ്പ്ലീറ്റ് പാക്കേജാണ് മാരി 2. ഈ അവധിക്കാലത്തു നിങ്ങൾക്ക് ഒരുപാട് ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു കമ്പ്ലീറ്റ് ഫാമിലി മാസ്സ് എന്റെർറ്റൈനെർ ആണ് മാരി 2 എന്ന് പറയാം. ധനുഷിന്റെ കിടിലൻ ഹീറോയിസവും ടോവിനോയുടെ കട്ട വില്ലത്തരവും ഈ ചിത്രത്തെ ഒരു കിടിലൻ സിനിമാനുഭവം ആക്കി മാറ്റിയിട്ടുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.