[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഉർവശിയുടെ ഗംഭീര പ്രകടനവുമായി എന്റെ ഉമ്മാന്റെ പേര്; കയ്യടി നേടി ടോവിനോയും..!

ഇന്നലെ റിലീസ് ചെയ്ത എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ആണ് നേടിയെടുക്കുന്നത്. പ്രധാന വേഷങ്ങളിൽ എത്തിയ ടോവിനോ തോമസിന്റെയും ഉർവ്വശിയുടേയും ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. അച്ചുവിന്റെ ‘അമ്മ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ  ആണ് ഇത്തരം ഗംഭീര പ്രകടനം നമ്മൾ ഏറ്റവും അവസാനമായി ഉർവശിയിൽ നിന്ന് കണ്ടത്. ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കുന്ന പ്രകടനം നൽകി വമ്പൻ തിരിച്ചു വരവാണ് ഉർവശി കാഴ്ച വെച്ചിരിക്കുന്നത്. വെകിളിത്താത്തയെന്ന ഐശുമ്മയായി ഉര്‍വശി നമ്മുക്ക് തന്നിരിക്കുന്നത് ഈ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. കൗശലവും ആർദ്രതയും സ്നേഹവുമെല്ലാം തുളുമ്പുന്ന ആ ഉമ്മയുടെ വേഷത്തിൽ ഉർവശി ഈ ചിത്രത്തിൽ നിറഞ്ഞാടി.

ഹമീദ് എന്ന കേന്ദ്ര കഥാപാത്രം ആയെത്തിയ ടോവിനോ തോമസും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടി. വളരെ സ്വാഭാവികമായി അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ടോവിനോയുടെ വിജയം. അതുകൊണ്ടു തന്നെ ഉർവശിക്കൊപ്പം പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കാൻ ടോവിനോ തോമസിനും സാധിച്ചിട്ടുണ്ട്. ഹാസ്യത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങളിലും ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ജോസ് സെബാസ്റ്റിയൻ എന്ന സംവിധായകൻ മികവ് തെളിയിച്ചപ്പോൾ  രചയിതാക്കൾ എന്ന നിലയിലും അദ്ദേഹവും ശരത് ആർ നാഥും മികവ് പുലർത്തിയിട്ടുണ്ട്. ഹാരിഷ് കണാരൻ അവതരിപ്പിച്ച ബീരാനും പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നുണ്ട്. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും  സി ആർ സലീമും  ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

webdesk

Recent Posts

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

3 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

3 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

4 days ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

4 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

6 days ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

1 week ago

This website uses cookies.