[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സ്വന്തം അമ്മയോടൊപ്പം എന്റെ ഉമ്മാന്റെ പേര് കണ്ടു ടോവിനോ തോമസ്..!

യുവ താരം ടോവിനോ തോമസും പ്രശസ്ത നടി ഉർവശിയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം കേരളത്തിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ഈ ചിത്രം നിരൂപകരുടെയും പ്രീതി നേടിയെടുത്തു കഴിഞ്ഞു. ഒരു ക്ലാസ് ആൻഡ് റിയലിസ്റ്റിക് ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ എന്നാണ് ഈ ചിത്രത്തെ  ഏവരും വിശേഷിപ്പിക്കുന്നത്. ഒരു ഉമ്മയുടെയും മകന്റെയും ആത്മ ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രമാണിത്. ടോവിനോ തോമസിന്റെയും അതുപോലെ ഉർവശിയുടെയും ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി എന്ന് പറയാം. ഇപ്പോഴിതാ ഈ ചിത്രം തന്റെ അമ്മയോടൊപ്പം തിയേറ്ററിൽ പോയി കണ്ടിരിക്കുകയാണ് ടോവിനോ തോമസ്. അതിനു ശേഷം അമ്മയോടൊപ്പം ഒരു സെൽഫിയും ടോവിനോ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചു.

നവാഗതനായ ജോസ് സെബാസ്റ്റിയൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹവും ശരത് ആർ നാഥും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും  സി ആർ സലീമും  ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.   ജോർഡി പ്ലാനെൽ ക്ലോസെ ദൃശ്യങ്ങൾ  ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്. ഹാരിഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തൻ  എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അർജു ബെൻ ആണ്. മെഗാ സ്റ്റാർ മമ്മൂട്ടിയും ഈ ചിത്രം കണ്ടു അണിയറ പ്രവർത്തകരെ അഭിന്ദിച്ചിരുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.