[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിനീത് ശ്രീനിവാസനൊപ്പം പാട്ടുപാടി ആസിഫ് അലിയും ബാലു വർഗീസും;വിജയ് സൂപ്പറും പൗർണമിയുമിലെ രണ്ടാമത്തെ ഗാനം എത്തുന്നു

അടുത്ത മാസം രണ്ടാം വാരത്തിൽ റിലീസിന് ഒരുങ്ങുന്ന ജിസ് ജോയ്- ആസിഫ് അലി ചിത്രമാണ് വിജയ് സൂപ്പറും പൗര്ണമിയും. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ആദ്യ ഗാനവും അതുപോലെ തന്നെ സൂപ്പർ കൂളായ പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷകരെ ഏറെ ആകർഷിച്ചു കഴിഞ്ഞു. ഇതിന്റെ ടീസറുകളും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ പ്രേക്ഷകർക്കുള്ള ഒരു ക്രിസ്മസ് സമ്മാനമായി ഈ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം കൂടി എത്തുകയാണ്. ഈ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് എന്നിവർ ചേർന്നാണ്. പ്രിൻസ് ജോർജ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഇവർ മൂവരും ആലപിക്കുന്നു എന്നറിഞ്ഞത് കൊണ്ട് തന്നെ ഗാനം റീലീസ്സ് ചെയ്യാൻ ഉള്ള കട്ട കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ.

നാളെ വൈകുന്നേരം ഏഴു മണിക്കാണ് ഈ ഗാനം ഒഫീഷ്യൽ ആയി റിലീസ് ചെയ്യുക. മലയാളത്തിലെ ഇപ്പോഴത്തെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഇതിൽ ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ചിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ രചിച്ചിരിക്കുന്നതും ജിസ് ജോയ് തന്നെയാണ്. ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേയും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ടീം ഫോർ മ്യൂസിക്‌സും ആണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.