”മനസ്സുകൾ നിറക്കുന്ന ഇമ്പമുള്ള കാഴ്‍ച” – റിവ്യൂ വായിക്കാം.
കുടുംബ പ്രേക്ഷകരുടെ കണ്ണും മനസ്സും നിറക്കുന്ന മനോഹരമായ കഥകൾ എന്നും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചരിത്രമേയുള്ളു. അത്തരമൊരു ചിത്രമാണ് ഈയാഴ്ച മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ഇമ്പം. ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീജിത്ത് ചന്ദ്രൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്രയാണ്. മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും പിടിച്ചിരുത്തുന്ന ശൈലിയിലാണ് കഥ പറയുന്നത്. .
ശബ്ദം എന്ന പേരുള്ള ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. കോളേജിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു തല്ല് കേസിന്റെ പേരിൽ കോളജിൽ നിന്ന് പുറത്താക്കപ്പെടുന്ന നിധിൻ അപ്രതീക്ഷിതമായി കരുണാകരൻ എന്ന പബ്ലിഷിംഗ് ഹൌസ് ഉടമയെ കണ്ടു മുട്ടുകയും, അവിടുത്തെ കാർട്ടൂണിസ്റ്റായി ജോലിയിൽ പ്രവേശിക്കുന്ന നിഥിന്റെ ജീവിതത്തിലേക്ക് കഥാകാരിയും ശബ്ദത്തിന്റെ എഡിറ്ററുമായ കാദംബരി എത്തിച്ചേരുകയും ചെയ്യുന്നു. പിന്നീട് ഒരു രാഷ്ട്രീയ പ്രമുഖനെ കുറിച്ചുള്ള ഗോസിപ്പ് ശബ്ദത്തിലൂടെ പുറത്തു വരുന്നതോടെ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ശബ്ദത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി വരുന്നു. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
വളരെ രസകരമായ മികച്ച ഒരു ഫാമിലി ചിത്രമാണ് ശ്രീജിത്ത് ചന്ദ്രൻ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നത്. വളരെ ലളിതമായി കഥ പറയുന്ന ഈ ചിത്രം ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകന്റെ മനസ്സുമായി കണക്ട് ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് ശ്രീജിത്ത് ചന്ദ്രൻ എന്ന സംവിധായകന്റെ വിജയം. ശ്രീജിത്ത് തന്നെയൊരുക്കിയ തിരക്കഥയുടെ മികവും ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹം അതിനു നൽകിയ ദൃശ്യ ഭാഷയും ഈ കലാകാരന്റെ പ്രതിഭ വിളിച്ചോതുന്നുണ്ട്. വൈകാരിക രംഗങ്ങളും ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഒരുപാടുണ്ട് ഈ ചിത്രത്തിലെന്നതും പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിര്ത്തുന്നു. വളരെ രസകരമായ കഥാ സന്ദര്ഭങ്ങളും, സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് എന്നതുമെടുത്തു പറയണം. സൗഹൃദം, ക്യാമ്പസ് രാഷ്ട്രീയം, പ്രണയം എന്നിവയെല്ലാം കൃത്യമായി ഇടകലർത്തി, കേരള രാഷ്ട്രീയത്തിലും ഇന്നത്തെ കാലത്തെ പത്രപ്രവർത്തനത്തിലും ഉണ്ടാകുന്ന കാര്യങ്ങളെ വളരെ പച്ചയായി ആവിഷ്കരിക്കുക കൂടിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ ചെയ്തിരിക്കുന്നത്.
കരുണാകരനായി മിന്നുന്ന പ്രകടനമാണ് ലാലു അലക്സ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. വളരെ സ്വാഭാവികമായി തന്നെ അദ്ദേഹം ഈ വേഷമവതരിപ്പിച്ചു. ഈ കഥാപാത്രത്തിന്റെ ഓരോ വൈകാരിക തലങ്ങളും ലാലു അലക്സ് പകർന്നാടിയത് അതിമനോഹരമായാണ്. അതുപോലെ ദീപക് നടത്തിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. നിധിൻ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിനെ തൊടുന്ന രീതിയിൽ അഭിനയിക്കാൻ ദീപക്കിന് സാധിച്ചു. കാദംബരിയായി ദർശന സുദർശൻ സൗന്ദര്യവും ഊർജവും പ്രസരിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചത്. മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച മീര വാസുദേവ്, ഇര്‍ഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
നിജയ് ജയൻ നൽകിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ പി എസ് ജയഹരി ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. അദ്ദേഹം ഈണം നൽകിയ മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ മികച്ചതാക്കുന്നതിൽ ചെറിയ പങ്കൊന്നുമല്ല വഹിച്ചത്. കുര്യാക്കോസ് ഫ്രാൻസിസ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് മികച്ച സാങ്കേതിക നിലവാരവും കഥ പറച്ചിലിന് ഒഴുക്കും പ്രദാനം ചെയ്തു.
ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്ന ഏറ്റവും മനോഹരമായ കുടുംബ ചിത്രങ്ങളിൽ ഒന്നാണ് ഇമ്പം. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഈ ചിത്രം അവരുടെ മനസ്സിൽ തട്ടുന്ന ഒരു സിനിമാനുഭവം കൂടിയാണ്. തലമുറകളിലൂടെ ഒഴുകുന്ന പ്രണയവും സൗഹൃദവുമെല്ലാം നിറയുന്ന മനോഹരമായ കഥ പറച്ചിലാണ് ഈ ചിത്രത്തെ മികവുറ്റതാക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.