[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

LCU ലെ ഏറ്റവും വലിയ വില്ലൻ റോളെക്‌സോ ലിയോയോ? ; അമ്പരപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രാഹകൻ

LCU ലെ ഏറ്റവും വലിയ വില്ലൻ റോളെക്‌സോ ലിയോയോ? ; അമ്പരപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രാഹകൻ

ദളപതി വിജയ് നായകനായ ലിയോ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നോട്ടു കുതിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം, കൈതി, വിക്രം എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. കൈതി, വിക്രം എന്നീ ചിത്രങ്ങളുടെ കഥയുമായി ബന്ധപ്പെടുത്തി ലോകേഷ് അവതരിപ്പിച്ച ഏറ്റവും വലിയ വില്ലൻ, വിക്രത്തിന്റെ ക്ളൈമാക്സിൽ അദ്ദേഹം കൊണ്ട് വന്ന സൂര്യയുടെ റോളക്സ് എന്ന കഥാപാത്രമാണ്. എന്നാൽ ഈ യൂണിവേഴ്സിലെ ഏറ്റവും വലിയ വില്ലൻ ലിയോ ആണെന്നാണ് ലോകേഷ് തന്നോട് പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് ലിയോക്ക് വേണ്ടി കാമറ ചലിപ്പിച്ച മനോജ് പരമഹംസ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ യൂണിവേഴ്സിലെ ഏറ്റവും വയലന്റ് ആയതും ശ്കതനായതുമായ വില്ലനാണ് ലിയോ എന്നാണ് അദ്ദേഹം പറയുന്നത്. ലിയോ എന്ന ചിത്രത്തിലെ ‘വില്ലൻ യാര്’ എന്ന ഗാനത്തിന്റെ വരികൾക്ക് പോലും ഇതോടെ പുതിയ അർഥങ്ങൾ കണ്ടെത്തുകയാണ് ആരാധകർ.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഇനി എത്തുന്നത് കാർത്തി നായകനായ കൈതി 2 , സൂര്യ നായകനായ റോളക്സ്, ശേഷം ഈ യൂണിവേഴ്സിന്റെ അവസാനം കുറിക്കുന്ന വിക്രം 2 എന്നിവയാണ്. റോളക്സ് എന്ന ചിത്രത്തിലൂടെ സൂര്യ കഥാപാത്രത്തിന്റെ കൂടുതൽ കഥകൾ പ്രേക്ഷകരിലേക്കെത്തും. അതുപോലെ വിക്രം 2 ഇൽ കമൽ ഹാസൻ, സൂര്യ, കാർത്തി, വിജയ് എന്നിവർ ഒരുമിച്ചെത്തുമെന്നാണ് സൂചന. ലിയോ എന്ന ചിത്രത്തിലെ വില്ലന്മാരായ ആന്റണി ദാസ്, ഹാരോൾഡ്‌ ദാസ് എന്നീ കഥാപാത്രങ്ങളേയും വിക്രത്തിലെ ഒരു വില്ലനായ സന്താനം എന്ന കഥാപാത്രത്തേയും സിനിമകളുടെ അവസാനം തന്നെ നായക കഥാപാത്രങ്ങൾ കൊന്ന് തള്ളിയിരുന്നു. സഞ്ജയ് ദത്ത്, അർജുൻ സർജ, വിജയ് സേതുപതി എന്നിവരായിരുന്നു മേൽപ്പറഞ്ഞ മൂന്ന് വില്ലന്മാരെ യഥാക്രമം അവതരിപ്പിച്ചത്

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 hour ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.