[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

ആവേശം കൊള്ളിച്ചു മിഖായേൽ; കയ്യടി നേടി ഹനീഫ് അദനി

യുവ താരം നിവിൻ പോളി നായകൻ ആയി എത്തിയ ആക്ഷൻ ത്രില്ലർ ആയ മിഖായേൽ ആണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്ന്. ഈ ചിത്രം തിരക്കഥ രചിച്ചു സംവിധാനം ചെയ്തത്  ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹനീഫ് അദനി ആണ്. നിവിൻ പോളിയെ കൂടാതെ ഉണ്ണി മുകുന്ദൻ, മഞ്ജിമ മോഹൻ, സുദേവ് നായർ , സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിൽ  പ്രധാന വേഷങ്ങളിൽ  എത്തിയിരിക്കുന്നു. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

മൈക്കൽ എന്ന ഡോക്ടർ ആയാണ് നിവിൻ പോളി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ യുവ ഡോക്ടറുടെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കുന്ന ചില അപ്രതീക്ഷിത കാര്യങ്ങളും അതിനെ തുടർന്ന് മൈക്കലിന്റെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നുമാണ് ഈ ത്രില്ലർ ചിത്രം നമ്മളോട് പറയുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ തന്റെ ഒരു ത്രില്ലിംഗ് എന്റെർറ്റൈനെർ ആണ്  ഹനീഫ് അദനി നമ്മുക്ക് മുന്നിൽ ഒരിക്കൽ കൂടി എത്തിച്ചിരിക്കുന്നത്.  രചയിതാവെന്ന നിലയിൽ ഹനീഫ്  അദനി ഒരിക്കൽ കൂടി ഗംഭീരമായ ഒരു തിരക്കഥ ഒരുക്കിയിട്ടുണ്ട്. പക്ഷെ ഈ ചിത്രത്തിന്റെ മികവായി വന്നിരിക്കുന്നത്   സംവിധായകനെന്ന നിലയിൽ അദ്ദേഹം  പുലർത്തിയ കയ്യടക്കമാണ് എന്ന് എടുത്തു പറയേണ്ടി വരും. വൈകാരികമായ മുഹൂർത്തങ്ങൾക്കു പ്രാധാന്യം നൽകിയിട്ടുള്ള ഒരു ത്രില്ലർ എന്ന രീതിയിൽ ഈ ചിത്രമൊരുക്കിയപ്പോൾ തന്നെ നിവിൻ പോളി ആരാധകർക്കും മാസ്സ് ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും  ആഘോഷിക്കാനുള്ള  മാസ്സ് എലമെന്റുകളും ചിത്രത്തിലുൾപ്പെടുത്താൻ ഹനീഫിന് കഴിഞ്ഞു. വളരെ  മികച്ച രീതിയിൽ സാങ്കേതികപരമായും കഥാപരമായും  ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ  അവതരിപ്പിക്കാൻ ഈ സംവിധായകന് സാധിച്ചിട്ടുണ്ട്.    ആകാംഷയും ആവേശവും നിറഞ്ഞ കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞതിനൊപ്പം  തന്നെ വൈകാരിക രംഗങ്ങളും സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങളും കിടിലൻ  സംഭാഷണ ശകലങ്ങളും സസ്‌പെൻസുമെല്ലാം  നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെറക്കി മിഖായേലിനെ മാറ്റി ഹനീഫ് അദനി. 

നിവിൻ പോളി എന്ന യുവ താരത്തിന്റെ  മാസ്സ് അപ്പീൽ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ എനർജി കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും  നിവിൻ മൈക്കൽ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി . അത്രമാത്രം സ്റ്റൈലിഷായും അതേസമയം തന്നെ തീവ്രതയോടെയും ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ നിവിൻ പോളിയുടെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. . മാർക്കോ ജൂനിയർ എന്ന നെഗറ്റീവ് കഥാപാത്രം ആയി  വന്ന ഉണ്ണി മുകുന്ദൻ  മികച്ച  പ്രകടനമാണ് നൽകിയത്.മാസ്സ് ആയി തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഈ യുവ നടന് സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്ഷണങ്ങളിൽ ഒന്ന്. മറ്റു കഥാപാത്രങ്ങളെ  അവതരിപ്പിച്ച മഞ്ജിമ മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്,  കലാഭവൻ ഷാജോൺ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ, ജയപ്രകാശ്, ജെ ഡി ചക്രവർത്തി, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, കെ പി എ സി ലളിത, ബാബു ആന്റണി  എന്നിവരും  തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ ചിത്രം കൂടുതൽ മികവുറ്റ ഒരു ത്രില്ലർ ആയി മാറി. 

വിഷ്ണു പണിക്കർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥയിലെ അന്തരീക്ഷം  പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതിനൊപ്പം  അവയുടെ മിഴിവ് ചിത്രത്തെ സാങ്കേതികമായി മികച്ചു നിർത്തുകയും ചെയ്തു. ഗോപി സുന്ദർ  ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മികവ്  ഉയർത്തുന്നതിൽ വളരെ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട് എന്ന് എടുത്തു പറയാം. പ്രത്യേകിച്ച് പശ്ചാത്തല സംഗീതം പക്കാ മാസ്സ് ആയിരുന്നു . എഡിറ്റിംഗ് നിർവഹിച്ച മഹേഷ് നാരായണൻ  തന്റെ പരിചയ സമ്പത്തും പ്രതിഭയും കൊണ്ട്  ഈ ത്രില്ലറിന് മികച്ച വേഗതയാണ് പകർന്നു നൽകിയത്.  ചുരുക്കി പറഞ്ഞാൽ മിഖായേൽ  എന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് ത്രില്ലർ എന്ന നിലയിൽ  മികച്ച  നിലവാരം പുലർത്തുന്ന ഒരു വിനോദ ചിത്രമാണ് . മാസ്സ് സിനിമകളെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വക  സമ്മാനിക്കുന്ന ഈ ചിത്രം സാധാരണ പ്രേക്ഷകർക്കും നിരാശ സമ്മാനിക്കില്ല എന്നുറപ്പാണ്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.