[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തിരുവനന്തപുരത്തെ ആവേശത്തിലാഴ്ത്തി ഹാട്രിക് വിജയം ആഘോഷിച്ചു വിജയ് സൂപ്പറും പൗര്ണമിയും ടീം

മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ് ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ  മൂന്നാമത്തെ ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം രചിച്ചതും ജിസ് ജോയ് തന്നെയാണ്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് നടന്നു. ജിസ് ജോയ്, ആസിഫ്  അലി, ഐശ്വര്യ ലക്ഷ്മി, നിർമ്മാതാവ് സുനിൽ എ കെ എന്നിവർ പങ്കെടുത്ത വിജയാഘോഷ ചടങ്ങിന് ശേഷം തിരുവന്തപുരം പ്രസ് ക്ലബ്ബിൽ ഇവർ പങ്കെടുത്ത പ്രസ് മീറ്റും ഉണ്ടായിരുന്നു.

തന്റെ അടുത്ത ചിത്രവും ആസിഫ് അലിയെ നായകനാക്കി ആയിരിക്കും എന്നും അതിന്റെ രചന നടന്നു കൊണ്ടിരിക്കുകയാണ് എന്നും ജോസ് ജോയ് പറഞ്ഞു. ഒരു അടുത്ത സുഹൃത്ത് എന്നതിലുപരി ആസിഫ് അലി ഒരു മികച്ച നടൻ ആണെന്നും അതുകൊണ്ടു കൂടിയാണ് അദ്ദേഹത്തെ നായകനാക്കി തുടർച്ചയായി ചിത്രങ്ങൾ ചെയ്യുന്നത് എന്നും ജിസ് ജോയ് പറഞ്ഞു. ബൈസൈക്കിൾ തീവ്സ് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ തിരക്കഥയുമായി മലയാളത്തിലെ ഒട്ടേറെ യുവ താരങ്ങളെ സമീപിച്ചിരുന്നു എങ്കിലും അവർക്കൊന്നും ആ ചിത്രം മനസ്സിലാക്കാനോ തനിക്കു ഇത് ചെയ്യാൻ പറ്റും എന്ന വിശ്വാസം പുലർത്താനോ സാധിച്ചില്ല എന്നും, അന്ന് ആ വിശ്വാസം കാണിച്ചത്  ആസിഫ്  മാത്രം ആണെന്നും ജോസ് ജോയ് ഓർത്തെടുത്തു. അതുകൊണ്ടു തന്നെ ആസിഫിനോട് എന്നും ആ നന്ദിയും  കടപ്പാടും തനിക്കു ഉണ്ടാകും എന്നും ജിസ് ജോയ് പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.