[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കിടിലൻ ലുക്കുമായി സുനിൽ ഷെട്ടിയും; മരക്കാർ അറബിക്കടലിന്റെ സിംഹം പുരോഗമിക്കുന്നു..!

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. മോഹൻലാൽ മരക്കാർ നാലാമൻ ആയി ടൈറ്റിൽ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ   തമിഴ്, ഹിന്ദി ഭാഷകളിൽ നിന്നും ബ്രിട്ടീഷ്, ചൈനീസ് ഭാഷകളിൽ നിന്നും വരെ  അഭിനേതാക്കൾ  ഉണ്ട്. ഇപ്പോഴിതാ പ്രശസ്ത  ബോളിവുഡ് താരം സുനിൽ ഷെട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്തു കഴിഞ്ഞു. ഹോളിവുഡ് ഫിലിം ട്രോയിലെ കേന്ദ്ര കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പടച്ചട്ടയണിഞ്ഞാണ് സുനിൽ ഷെട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു യോദ്ധാവിന്റെ വേഷമാണ് സുനിൽ ഷെട്ടി ഇതിൽ അവതരിപ്പിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  സുനിൽ ഷെട്ടിയുടെ കിടിലൻ ലുക്കിൽ ഉള്ള ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. 

സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്ന് പ്രണവ് മോഹൻലാൽ, മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, കീർത്തി സുരേഷ്   എന്നിവർ ആണുള്ളത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും അഭിനയിക്കുന്ന ഈ ചിത്രത്തിൽ തമിഴിൽ നിന്ന് അർജുൻ, പ്രഭു, പൂജ കുമാർ എന്നിവരും ഉണ്ട്. തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കുന്നത് റോണി റാഫേൽ ആണ്. നൂറു കോടി രൂപ മുതൽ മുടക്കി മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആയി ഒരുക്കുന്ന  ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ  ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് നിർമ്മിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.