[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ചെന്നൈ പോലീസ് കമ്മീഷണറുടെ അഭിനന്ദനവും നേടി വിശ്വാസം; തല അജിത് ചിത്രം കുതിപ്പ് തുടരുന്നു..!

തല അജിത്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായ വിശ്വാസം ഇപ്പോൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നോട്ടു കുതിക്കുകയാണ്. ആദ്യ ആഴ്ച കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി നൂറു കോടി രൂപ നേടിയ ഈ ചിത്രം തമിഴ് നാട്ടിലും ഗംഭീരമായി മുന്നേറുകയാണ്. രജനികാന്ത് ചിത്രമായ പേട്ടയെ പോലും തമിഴ് നാട്ടിൽ അജിത്തിന്റെ വിശ്വാസം പിന്നിലാക്കി കഴിഞ്ഞു. കുടുംബ പ്രേക്ഷകരുടെ അതിഗംഭീര പിന്തുണയാണ് ഈ ചിത്രത്തെ വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റുന്നത്. വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷൻ നേടുന്ന ഈ ചിത്രം അജിത് ആരാധകരെ കൂടി ത്രസിപ്പിക്കുന്ന ഒരു മാസ്സ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ശിവ അണിയിച്ചൊരുക്കിയിരിക്കുന്നത്.  ഇപ്പോഴിതാ വിശ്വാസത്തിനു പ്രശംസയുമായി മുന്നോട്ടു വന്നിരിക്കുന്നത് ചെന്നൈ പോലീസ് കമ്മീഷണർ ആയ  അർജുൻ ശരവണൻ ആണ്.

സാമൂഹിക പ്രതിബദ്ധതയോടെയാണ് ഈ ചിത്രത്തിലെ പല രംഗങ്ങളും ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. നായകനും നായികയും ചിത്രത്തിൽ ബൈക്ക് ഓടിക്കുന്നത് ഹെൽമെറ്റ് വെച്ചാണെന്നും മകളെ രക്ഷിക്കാൻ  പോകുന്ന സന്ദർഭത്തിൽ പോലും കാറിന്റെ സീറ്റ് ബെൽറ്റ് ഇടാൻ നായക കഥാപാത്രം മറക്കുന്നില്ലെന്നും അദ്ദേഹം എടുത്തു പറയുന്നു. മാത്രമല്ല, കുട്ടികളുടെ മേൽ തങ്ങളുടെ സ്വപ്‌നങ്ങൾ മാതാപിതാക്കൾ അടിച്ചേൽപ്പിക്കരുത് എന്ന സന്ദേശവും ഈ ചിത്രം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വമ്പൻ ആരാധക വൃന്ദമുള്ള അജിത്തിന്റെ കഥാപാത്രം ശെരിയായ നിയമങ്ങൾ തിരശീലയിൽ പാലിക്കുമ്പോൾ അദ്ദേഹത്തെ പിന്തുടരുന്നവരും അത് തന്നെ ചെയ്യും എന്നും അതൊരു നല്ല മാതൃക ആണെന്നും അർജുൻ ശരവണൻ പറയുന്നു. സത്യ ജ്യോതി ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് നായികാ വേഷം ചെയ്യന്നത്. ബേബി അനിഖ, തമ്പി രാമയ്യ, വിവേക്, റോബോ ശങ്കർ , ജഗപതി ബാബു എന്നിവരും ഇതിലെ മുഖ്യ കഥാപാത്രങ്ങൾ ആണ്. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

4 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

6 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

7 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

7 days ago

This website uses cookies.