യുവ താരം നിവിൻ പോളി നായകൻ ആയി എത്തിയ ആക്ഷൻ ത്രില്ലർ ആയ മിഖായേൽ ആണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്ന്. ഈ ചിത്രം തിരക്കഥ രചിച്ചു സംവിധാനം ചെയ്തത് ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹനീഫ് അദനി ആണ്. നിവിൻ പോളിയെ കൂടാതെ ഉണ്ണി മുകുന്ദൻ, മഞ്ജിമ മോഹൻ, സുദേവ് നായർ , സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മൈക്കൽ എന്ന ഡോക്ടർ ആയാണ് നിവിൻ പോളി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ യുവ ഡോക്ടറുടെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കുന്ന ചില അപ്രതീക്ഷിത കാര്യങ്ങളും അതിനെ തുടർന്ന് മൈക്കലിന്റെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നുമാണ് ഈ ത്രില്ലർ ചിത്രം നമ്മളോട് പറയുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ തന്റെ ഒരു ത്രില്ലിംഗ് എന്റെർറ്റൈനെർ ആണ് ഹനീഫ് അദനി നമ്മുക്ക് മുന്നിൽ ഒരിക്കൽ കൂടി എത്തിച്ചിരിക്കുന്നത്. രചയിതാവെന്ന നിലയിൽ ഹനീഫ് അദനി ഒരിക്കൽ കൂടി ഗംഭീരമായ ഒരു തിരക്കഥ ഒരുക്കിയിട്ടുണ്ട്. പക്ഷെ ഈ ചിത്രത്തിന്റെ മികവായി വന്നിരിക്കുന്നത് സംവിധായകനെന്ന നിലയിൽ അദ്ദേഹം പുലർത്തിയ കയ്യടക്കമാണ് എന്ന് എടുത്തു പറയേണ്ടി വരും. വൈകാരികമായ മുഹൂർത്തങ്ങൾക്കു പ്രാധാന്യം നൽകിയിട്ടുള്ള ഒരു ത്രില്ലർ എന്ന രീതിയിൽ ഈ ചിത്രമൊരുക്കിയപ്പോൾ തന്നെ നിവിൻ പോളി ആരാധകർക്കും മാസ്സ് ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള മാസ്സ് എലമെന്റുകളും ചിത്രത്തിലുൾപ്പെടുത്താൻ ഹനീഫിന് കഴിഞ്ഞു. വളരെ മികച്ച രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. ആകാംഷയും ആവേശവും നിറഞ്ഞ കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞതിനൊപ്പം തന്നെ വൈകാരിക രംഗങ്ങളും സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങളും കിടിലൻ സംഭാഷണ ശകലങ്ങളും സസ്‌പെൻസുമെല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെറക്കി മിഖായേലിനെ മാറ്റി ഹനീഫ് അദനി.
നിവിൻ പോളി എന്ന യുവ താരത്തിന്റെ മാസ്സ് അപ്പീൽ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ എനർജി കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും നിവിൻ മൈക്കൽ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി . അത്രമാത്രം സ്റ്റൈലിഷായും അതേസമയം തന്നെ തീവ്രതയോടെയും ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ നിവിൻ പോളിയുടെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. . മാർക്കോ ജൂനിയർ എന്ന നെഗറ്റീവ് കഥാപാത്രം ആയി വന്ന ഉണ്ണി മുകുന്ദൻ മികച്ച പ്രകടനമാണ് നൽകിയത്.മാസ്സ് ആയി തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഈ യുവ നടന് സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്ഷണങ്ങളിൽ ഒന്ന്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജിമ മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ, ജയപ്രകാശ്, ജെ ഡി ചക്രവർത്തി, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, കെ പി എ സി ലളിത, ബാബു ആന്റണി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ ചിത്രം കൂടുതൽ മികവുറ്റ ഒരു ത്രില്ലർ ആയി മാറി.
വിഷ്ണു പണിക്കർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥയിലെ അന്തരീക്ഷം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതിനൊപ്പം അവയുടെ മിഴിവ് ചിത്രത്തെ സാങ്കേതികമായി മികച്ചു നിർത്തുകയും ചെയ്തു. ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മികവ് ഉയർത്തുന്നതിൽ വളരെ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട് എന്ന് എടുത്തു പറയാം. പ്രത്യേകിച്ച് പശ്ചാത്തല സംഗീതം പക്കാ മാസ്സ് ആയിരുന്നു . എഡിറ്റിംഗ് നിർവഹിച്ച മഹേഷ് നാരായണൻ തന്റെ പരിചയ സമ്പത്തും പ്രതിഭയും കൊണ്ട് ഈ ത്രില്ലറിന് മികച്ച വേഗതയാണ് പകർന്നു നൽകിയത്. ചുരുക്കി പറഞ്ഞാൽ മിഖായേൽ എന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് ത്രില്ലർ എന്ന നിലയിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു വിനോദ ചിത്രമാണ് . മാസ്സ് സിനിമകളെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വക സമ്മാനിക്കുന്ന ഈ ചിത്രം സാധാരണ പ്രേക്ഷകർക്കും നിരാശ സമ്മാനിക്കില്ല എന്നുറപ്പാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.