മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയാണ് മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റത്തെ കുറിച്ചത്. നൂറു കോടി ക്ലബിൽ പ്രവേശിച്ച ഒരു സ്റ്റൈലിഷ് മാസ്സ് ചിത്രമായിരുന്നു അത്. അതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് മോഹൻലാൽ തന്നെ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയിരുന്നു. എന്ന കോവിഡ് സാഹചര്യം മൂലം അതിന്റെ ഷൂട്ടിംഗ് നീണ്ടപ്പോൾ പ്രേക്ഷകരെ സർപ്രൈസ് ചെയ്തു കൊണ്ടാണ് പൃഥ്വിരാജ് തന്റെ പുതിയ സംരംഭം പ്രഖ്യാപിച്ചത്. മോഹൻലാൽ തന്നെ നായകനായി എത്തുന്ന ബ്രോ ഡാഡി ആയിരുന്നു അത്. എന്നാൽ ലുസിഫെറിൽ നിന്നും പാടെ മാറി നിൽക്കുന്ന, ഒരു ചെറിയ കാൻവാസിൽ ഒരുക്കുന്ന ഫാമിലി കോമഡി എന്റെർറ്റൈനെർ ആയിരിക്കും ബ്രോ ഡാഡി എന്ന് പൃഥ്വിരാജ് അറിയിച്ചതോടെ ആ ചിത്രത്തിനായി ഉള്ള കാത്തിരിപ്പു കൂടി. ഒടിടി റിലീസ് ആയി ആദ്യമേ തീരുമാനിച്ചു ഒരുക്കിയ ബ്രോ ഡാഡിയിൽ പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷം ചെയ്യുന്നുണ്ട്. മോഹൻലാൽ-പൃഥ്വിരാജ് കോമ്പിനേഷൻ ഒരുമിച്ചെത്തുന്നു എന്നത് തന്നെയാണ് ഈ ചിത്രം കാത്തിരിക്കാൻ പ്രേക്ഷകരെ ഏറ്റവും കൂടുതൽ പ്രേരിപ്പിച്ച കാര്യം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്.
ജോൺ കാറ്റാടി, ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങൾ ആയി, അച്ഛനും മകനും ആയാണ് മോഹൻലാൽ- പൃഥ്വിരാജ് ടീം ഇതിൽ അഭിനയിച്ചിരിക്കുന്നത്. ജോൺ, ഭാര്യ അന്നമ്മ, മകൻ ഈശോ എന്നിവരുടെ ജീവിതത്തിലേക്ക് മറ്റു ചില കഥാപാത്രങ്ങൾ കൂടി എത്തുന്നതോടെ ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നു. സ്റ്റീൽ കമ്പനി നടത്തുന്ന ജോണിന്റെ അടുത്ത സുഹൃത്താണ് പരസ്യ കമ്പനി നടത്തുന്ന കുര്യൻ. കുര്യന്റെ മകളായ അന്നയും ജോണിന്റെ മകൻ ഈശോയും തമ്മിൽ ഉണ്ടാകുന്ന ബന്ധവും അതിനോടൊപ്പം തന്നെ ജോണിന്റെ വീട്ടിൽ ഉണ്ടാകുന്ന മറ്റൊരു പ്രശ്നവുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. അപ്പനും മോനും ഒരേപോലെ ഉണ്ടാകുന്ന പ്രശ്നം ഇവർ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് അതീവ രസകരമായി ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്.
ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ എന്ന നടനെ ഏറ്റവും സ്റ്റൈലിഷ് ആയും മാസ്സ് ആയുമാണ് പൃഥ്വിരാജ് എന്ന സംവിധായകൻ അവതരിപ്പിച്ചത്. വളരെ സൂക്ഷ്മമായി, വൈകാരികതയെ അണ്ടർ പ്ളേ ചെയ്തു കൊണ്ടാണ് മോഹൻലാൽ ഇതിൽ അഭിനയിച്ചത്. വളരെ മനോഹരമായി അദ്ദേഹമത് ചെയ്തു ഫലിപ്പിച്ചിരുന്നു. എന്നാൽ ബ്രോ ഡാഡിയിലേക്കു വരുമ്പോൾ, പൃഥ്വിരാജ് എന്ന സംവിധായകൻ ചെയ്തത്, പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ആ രസികനായ മോഹൻലാലിനെ അഴിച്ചു വിടുകയാണ്. ഒരു കെട്ടുപാടുകളുമില്ലാതെ, സരസമായി ഇളകിയാടുന്ന മോഹൻലാൽ തന്നെയാണ് ബ്രോ ഡാഡിയുടെ നട്ടെല്ലും ഏറ്റവും വലിയ ഹൈലൈറ്റും. അതീവ രസകരമായി തന്നെ മോഹൻലാൽ എന്ന നടന്റെ ഭാവ പ്രകടനങ്ങളും സ്വാഭാവികമായ ശരീര ഭാഷയും ഈ ചിത്രത്തിൽ പൃഥ്വിരാജ് കൊണ്ട് വന്നു. അതിനു ഉതകുന്ന രസകരമായ കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും ഒരുക്കിയ ശ്രീജിത്ത്, ബിബിൻ എന്നീ രചയിതാക്കൾക്കും ഈ അവസരത്തിൽ വലിയ കയ്യടി നൽകണം. വളരെ സരസമായ ഒരു കഥ, സങ്കീർണ്ണതകൾ ഇല്ലാതെ, കുറെ ചിരിച്ചും രസിച്ചും ആസ്വദിക്കാൻ പാകത്തിന് ഒരുക്കിയത് അവരുടെ കൂടി മികവാണ്. അതിനു പൃഥ്വിരാജ് എന്ന സംവിധായകൻ വളരെ കളർഫുൾ ആയും, ചടുലമായും ദൃശ്യ ഭാഷ ചമച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ വിശ്വസനീയമാക്കി അവതരിപ്പിച്ചതിനൊപ്പം തന്നെ, ആ കഥാപാത്രങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട് സംവിധായകൻ. അതാണ് ഈ ചിത്രത്തിന്റെ എനർജിയും രസവും.
ജോൺ കാറ്റാടി ആയി മോഹൻലാൽ തകർത്താടിയപ്പോൾ, ഈശോ ജോൺ കാറ്റാടി എന്ന മകനായി പൃഥ്വിരാജ് സുകുമാരനും ഏറെ രസകരമായ പ്രകടനമാണ് നൽകിയത്. ഇവർ രണ്ടു പേരെയും ഒരുമിച്ചു സ്ക്രീനിൽ കാണുന്നത് വളരെ രസകരവും സന്തോഷകരവുമായിരുന്നു. സ്ക്രീനിലെ അച്ഛൻ- മകൻ രസതന്ത്രം ഗംഭീരമായാണ് ഇവരുടെ പ്രകടനത്തിൽ കടന്നു വന്നത്. മീന, കല്യാണി പ്രിയദർശൻ കനിഹ, സൗബിൻ ഷാഹിർ, ജഗദീഷ്, കാവ്യാ ഷെട്ടി, ഉണ്ണി മുകുന്ദൻ, ജാഫർ ഇടുക്കി, മല്ലിക സുകുമാരൻ, ആന്റണി പെരുമ്പാവൂർ, സിജോയ് വർഗീസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ഇവർക്കൊപ്പം തന്നെ ലാലു അലക്സ് ആണ് ഗംഭീരമായ പ്രകടനം കാഴ്ച വെച്ച മറ്റൊരാൾ. കുര്യൻ എന്ന കഥാപാത്രമായി ഏറെ രസകരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ലാലു അലക്സ് സ്പെഷ്യൽ ആയുള്ള പ്രതികരണങ്ങളും ശരീര ഭാഷയുമെല്ലാം ഏറെ പൊട്ടിച്ചിരി പടർത്തുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും ലാലു അലക്സ് ചിത്രത്തിൽ നിറഞ്ഞു നിന്നു. കല്യാണി പ്രിയദർശൻ അവതരിപ്പിച്ച അന്ന എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് ലാലു അലക്സ് അഭിനയിച്ചത്. കല്യാണി ആയുള്ള ലാലു അലക്സിന്റെ രംഗങ്ങൾ മികച്ചു നിന്നിട്ടുണ്ട്. വൈകാരിക രംഗങ്ങളിലും ലാലു അലക്സ് മികച്ചു നിന്നു.
ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും അതുപോലെ വളരെ രസകരമായ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. കോമഡി സീനുകളിലും കഥയിലെ രസകരമായ സാഹചര്യങ്ങളിലും അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം അതിന്റെ രസം വർധിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ വളരെ കളർഫുൾ ആയ ഒരു അന്തരീക്ഷമാണ് അഭിനന്ദം രാമാനുജൻ എന്ന ക്യാമറാമാൻ തന്റെ ദൃശ്യങ്ങളിലൂടെ ഒരുക്കിയത്. ഏറെ സന്തോഷവും ചിരിയും നിറഞ്ഞ ഈ ചിത്രത്തെ തന്റെ ദൃശ്യങ്ങളിലൂടെ മനോഹരമാക്കിയത് അദ്ദേഹമാണ്. അഖിലേഷ് മോഹന്റെ എഡിറ്റിംഗും മികച്ചു നിന്നു. ചിത്രത്തിന്റെ വേഗത ആദ്യാവസാനം കുറയാതെ അതിനൊരുഴുക്ക് നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ ആദ്യാവസാനം പ്രേക്ഷകർക്ക് ഏറെ രസിച്ചും സന്തോഷിച്ചും ചിരിച്ചും കാണാവുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ബ്രോ ഡാഡി. അഭിനേതാക്കളുടെ സരസമായ പ്രകടനവും ഏറെ ചിരിപ്പിക്കുന്ന കഥാസന്ദര്ഭങ്ങളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. മാസ്സ് ചിത്രമൊരുക്കിയ കയ്യടി നേടിയ പൃഥ്വിരാജ്, തനിക്കു വളരെ സരസമായ കുടുംബ ചിത്രങ്ങളും വഴങ്ങും എന്ന് കൂടി ബ്രോ ഡാഡി നമ്മുക്ക് കാണിച്ചു തരുന്നു. കൂട്ടുകാരും കുടുംബവുമായി ഇരുന്നു ഏറെ ആസ്വദിച്ചു കണ്ടു തീർക്കാവുന്ന ഒരു ചിരി വിരുന്നു തന്നെയാണ് ബ്രോ ഡാഡി.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.