പ്രിയദർശൻ ഒരുക്കുന്ന “ഒപ്പം” ഹിന്ദി റീമേക്കിലൂടെ മോഹൻലാൽ വീണ്ടും ബോളിവുഡിൽ എത്തുന്നു. അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ഈ ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി താരമായി ആണ് എത്തുക എന്ന് പ്രിയദർശൻ സ്ഥിരീകരിച്ചു. ഹൈവാൻ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് കൊച്ചിയിൽ ആണ്. ‘ഒപ്പം’ എന്ന മലയാള ചിത്രത്തിൽ മോഹൻലാൽ ചെയ്ത വേഷം സെയ്ഫ് അലി ഖാനും സമുദ്രക്കനി ചെയ്ത വില്ലൻ വേഷം അക്ഷയ് കുമാറുമാണ് ഹിന്ദി പതിപ്പിൽ അവതരിപ്പിക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കമ്പനി, ആഗ്, തേസ് എന്നീ ബോളിവുഡ് ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചുള്ള മോഹൻലാൽ ‘കമ്പനി’യിലെ പ്രകടനത്തിലൂടെ പുരസ്കാരങ്ങളും നേടിയെടുത്തു.
Mohanlal to do a cameo in Priyadarshan’s Bollywood Movie Haiwaan with Akshay Kumar- Saif Ali Khan team
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.