മലയാള സിനിമയിൽ നിന്ന് ഒരു പരീക്ഷണ ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പരമ്പരാഗത ശൈലിയിൽ നിന്ന് മാറി കഥ പറയുകയും ഒരുക്കുകയും ചെയ്യുന്ന ചിത്രങ്ങളെ മലയാളി പ്രേക്ഷകർ എപ്പോഴും സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ മേക്കിങ്ങിൽ അത്തരമൊരു പുതിയ പരീക്ഷണവുമായി എത്തിയ സീൽ എന്ന ചിത്രമാണ് സൂപ്പർ വിജയം നേടുന്നത്. ഗംഭീര മേക്കിങ്ങും കഥ പറച്ചിൽ രീതിയും കൊണ്ട് ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒരു മണിക്കൂർ മാത്രം ദൈർഖ്യമുള്ള ഈ ചിത്രവും എത്തുന്നത്. യൂട്യൂബ്, ടിക് ടോക് എന്നിവയിലൂടെ ശ്രദ്ധേയനായ അരുൺ പ്രദീപിനെ നായകനാക്കി കരുൺദാസ് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഇതുവരെ ഒരു മലയാള ചിത്രവും നൽകാത്ത സിനിമാനുഭവമാണ്. ഒറ്റ ഷോട്ടിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ആദ്യം മുതൽ അവസാനം വരെ പ്രധാന കഥാപാത്രത്തെ നിർത്താതെ പിന്തുടരുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലത്തിൽ വരുന്ന സംഭാഷണങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇതിൽ ഒരൊറ്റ അഭിനേതാവ് മാത്രമേ ഉള്ളു എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്. അതിമനോഹരമായി തന്നെ ഈ പരീക്ഷണ ചിത്രം ഒരുക്കിയിട്ടുണ്ട് കരുൺദാസ് എന്ന സംവിധായകൻ. ചിത്രം തുടങ്ങി ആദ്യ മിനിറ്റ് മുതൽ ചിത്രത്തിലെ മൂഡ് പ്രേക്ഷകരിലേക്ക് പകരാനും അതുപോലെ പ്രധാന കഥാപാത്രത്തെ ഏറ്റവും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാനും ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. ഗംഭീരമായ, ത്രില്ലിംഗ് ആയ, ആകാംഷ നിറഞ്ഞ തിരക്കഥയാണ് ഈ ചിത്രത്തിന്റെ പ്രധാന ശ്കതി. അതോനോടൊപ്പം തന്നെ അരുൺ പ്രദീപ് നടത്തിയ ഗംഭീര പ്രകടനവും പ്രശംസയർഹിക്കുന്നു.
അരുൺ പ്രദീപ് തന്നെയാണ് ഇതിന്റെ ഗംഭീരമായ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സംവിധായകൻ കരുൺ ദാസ് ആണ് ഇതിനു കാമറ ചലിപ്പിച്ചതും. ഗോ പ്രൊ ഹീറോ 9 എന്ന ക്യാമെറയാണ് ഈ ചിത്രം ഈ രീതിയിൽ ഒരുക്കാൻ കരുൺ ദാസ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വളരെ ചെറിയ ബഡ്ജറ്റിൽ ആണ് ആണ് അത്യന്തം ത്രില്ലിംഗ് ആയ ഈ ചിത്രം അവർ ഒരുക്കിയത്. കൂടെ എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ സ്ട്രീം ചെയ്യുന്ന ഈ ചിത്രത്തിന് ഇതിനോടകം തന്നെ മൂന്നു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.