[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ; ആകാംഷയോടെ ആരാധകർ..!

2020 ഇൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത അഞ്ചാം പാതിരാ. പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തിയ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരേ സമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി തിളക്കമുള്ള വിജയമാണ് കൈവരിച്ചത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയം നേടിയെടുത്ത ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്നുള്ള പ്രഖ്യാപനം പിന്നീട് ഉണ്ടായിരുന്നു. ഈ ചിത്രം നിർമ്മിച്ച ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ഈ രണ്ടാം ഭാഗം കുഞ്ചാക്കോ ബോബനെ തന്നെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ആണ് ഒരുക്കാൻ പോകുന്നത്. ആറാം പാതിരാ എന്നാണ് ഈ രണ്ടാം ഭാഗത്തിന് അവർ നൽകിയിരിക്കുന്ന പേര്. കോവിഡ് പ്രതിസന്ധികൾ അവസാനിച്ചു കഴിഞ്ഞാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. പ്രശസ്ത പ്രൊഡക്ഷൻ കോൺട്രോളറും പ്രൊജക്റ്റ് ഡിസൈനറുമായ ബാദുഷയും ആറാം പാതിരാ വരുന്നു എന്നിട്ട സോഷ്യൽ മീഡിയ പോസ്റ്റിനു വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്‌.

ഉണ്ണി മായാ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഇന്ദ്രൻസ്, ഹരികൃഷ്ണൻ, ജിനു ജോസഫ്, ഷറഫുദീൻ, ദിവ്യ ഗോപിനാഥ്, അഭിരാം പൊതുവാൾ എന്നിവരും അഭിനയിച്ച അഞ്ചാം പാതിരാ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച അൻവർ ഹുസൈൻ എന്ന ഒരു പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് ആയ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചത്. ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആൻ മരിയ കലിപ്പിലാണ്, ആട് 2, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്നിവയും ഒരുക്കിയ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ വിജയമാണ് അഞ്ചാം പാതിരാ നേടിയെടുത്തത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.