ഈ കഴിഞ്ഞ ഡിസംബർ മാസത്തിൽ തീയേറ്ററുകളിൽ എത്തിയ മലയാളം ക്രിസ്മസ് റിലീസുകളിൽ ഏറ്റവും വലിയ വിജയമാണ് യുവ താരം ആന്റണി വർഗീസ് നായകനായ അജഗജാന്തരം എന്ന ചിത്രം നേടിയത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരം യുവ പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടാണ് വലിയ വിജയം കരസ്ഥമാക്കിയത്. ആദ്യാവസാനം കിടിലൻ ആക്ഷനും അടിച്ചു പൊളി ഗാനങ്ങളും നിറഞ്ഞ ഈ ചിത്രം മുഴുവനായും ഒരു പൂരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെഅണിയറ പ്രവർത്തകർ. 25 കോടി രൂപയാണ് ഇതിന്റെ ആഗോള കളക്ഷൻ എന്നാണ് അവർ പുറത്തു വിട്ട കണക്കുകൾ നമ്മളോട് പറയുന്നത്. ഈ ചിത്രത്തിലെ അവസാന മുപ്പതു മിനിറ്റിലെ ആക്ഷൻ സീനുകൾക്കു വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. ഇതിലെ പാട്ടുകൾ സൂപ്പർ ഹിറ്റായതും ചിത്രത്തിന് വലിയ ഗുണം ചെയ്തു.
കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം, വിനീത് വിശ്വം, കിച്ചു ടെല്ലസ്, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് അജഗജാന്തരം നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് ആണ്. ജിന്റോ ജോർജ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.