[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കാളിയൻ വരും; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ..!

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നാണ് കാളിയൻ. ചിത്രം പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ഇതുവരെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. ബാഹുബലി, കെ ജി എഫ് എന്നിവ പോലെ ഒരു ബഹുഭാഷാ ചിത്രമായി കാളിയൻ ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഇപ്പോഴും പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇതിന്റെ തിരക്കഥ പൂർത്തിയായി ഇരിക്കുകയാണ് എന്നും ശ്രീലങ്ക, കർണാടകം എന്നിവിടങ്ങളിലെ ലൊക്കേഷനുകളും കണ്ടു കഴിഞ്ഞെന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ ഈ ചിത്രം ഒരുക്കാനാവില്ല എന്നും, അത്കൊണ്ട് തന്നെ ഇത് എന്ന് ഷൂട്ടിംഗ് ആരംഭിക്കാൻ സാധിക്കുമെന്ന് പറയാൻ കഴിയില്ല എന്നും അദ്ദേഹം വിശദമാക്കി.

നവാഗതനായ എസ് മഹേഷ് ആണ് കാളിയൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ പോകുന്നത്. ഈ ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ ആണ്. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിർവഹിക്കുന്ന ഈ ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ് നിർമ്മിക്കാൻ പോകുന്നത്. ടെലിവിഷന്‍ രംഗത്ത് നിന്നാണ് ഇതിന്റെ സംവിധായകൻ മഹേഷ് എസ് സിനിമയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏതായാലും കാളിയൻ വരും എന്ന ഉറപ്പാണ് പൃഥ്വിരാജ് സുകുമാരൻ ആരാധകർക്ക് നൽകുന്നത്. സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.