[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ധനുഷിന്റെ ആടുകളം എന്ന ചിത്രത്തില്‍ നിന്ന് തൃഷ പുറത്ത് പോവാന്‍ കാരണം; വൈറലായി ഷൂട്ടിംഗ് ചിത്രങ്ങൾ..!

പത്തു വർഷം മുൻപ് വെട്രിമാരൻ സംവിധാനം ചെയ്തു ധനുഷ് നായകനായി അഭിനയിച്ച ചിത്രമാണ് ആടുകളം. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും നേടിക്കൊടുത്തു. മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നിവയുമുൾപ്പെടെ ആറു ദേശീയ പുരസ്‍കാരങ്ങളാണ് ഈ ചിത്രം നേടിയെടുത്തത്. തപ്‌സി പന്നു നായികാ വേഷം ചെയ്ത ഈ ചിത്രത്തി കിഷോർ, വി ഐ എസ് ജയപാലൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ അതിൽ പ്രശസ്ത തെന്നിന്ത്യൻ നായികാ തൃഷയെ ധനുഷിനൊപ്പം കണ്ട് അമ്പരക്കുകയാണ് സിനിമാ പ്രേമികൾ. ഈ ചിത്രത്തിൽ തൃഷക്ക് എന്ത് കാര്യമെന്നാണ് പലരും ചോദിക്കുന്നത്. അതിനു പിന്നിൽ നടന്ന സംഭവ വികാസങ്ങൾ ഇങ്ങനെ.

ആദ്യം ഈ ചിത്രത്തിലെ നായികയായി വെട്രിമാരൻ തീരുമാനിച്ചത് നടി ശ്രേയ ശരണിനെ ആയിരുന്നു. പക്ഷെ ഡേറ്റ് ക്ലാഷ് മൂലം ശ്രേയ പിന്മാറിയപ്പോൾ വെട്രിമാരൻ തൃഷയോട് ഈ കഥ പറയുകയും, തൃഷ ഈ ചിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. തൃഷയെ വെച്ച് ആടുകളം ചിത്രീകരണവും അവർ ആരംഭിച്ചിരുന്നു. ആ സമയത്തെ ലൊക്കേഷൻ സ്റ്റില്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. എന്നാൽ, ഷൂട്ടിങ്ങിൽ ചില വൈകലുകൾ വന്നതോടെ തൃഷ ചെയ്തുകൊണ്ടിരുന്ന മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആവുകയും ആ സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തു തീർന്നിരുന്നതിനാൽ, അത് തീർക്കാനായി തൃഷക്ക് ആടുകളം ഉപേക്ഷിക്കേണ്ടതായും വന്നു. അങ്ങനെയാണ് തപ്‌സി പന്നു ഈ ചിത്രത്തിൽ എത്തുന്നത്. സൂപ്പർ ഹിറ്റായി മാറിയ, ഗൗതം വാസുദേവ് മേനോൻ ചിത്രം വിണ്ണൈത്താണ്ടി വരുവായക്കു വേണ്ടിയാണു തൃഷ ആടുകളം ഉപേക്ഷിച്ചത്.

ആ ചിത്രത്തിലെ ജെസി എന്ന കഥാപാത്രം തൃഷയുടെ കരിയറില്‍ തന്നെ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങളിലൊന്നായി മാറി. തപ്‌സിയുടെ ആദ്യത്തെ തമിഴ് ചിത്രമായിരുന്നു ആടുകളം എങ്കിലും ഈ നടിയുടെ കരിയറിൽ ആടുകളം വലിയ പ്രാധാന്യമര്ഹിക്കുന്നില്ല എന്ന് തന്നെ പറയാം. തപ്‌സി ശ്രദ്ധ നേടിയെങ്കിലും ആടുകളം പൂർണ്ണമായും ഒരു ധനുഷ് ചിത്രമായാണ് എന്നും അറിയപ്പെടുന്നത്. പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിലെ ഗംഭീര പ്രകടനമാണ് തപ്‌സി എന്ന നടിയെ ഇന്ത്യ മുഴുവൻ പ്രശസ്തയാക്കിയത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.