[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സംവിധായകൻ തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് താരത്തെ വിലക്കി; വെളിപ്പെടുത്തലുമായി ജിസ് ജോയ്..!

മലയാളത്തിലെ ഹിറ്റ് മേക്കർമാരിൽ ഒരാളാണ് ഇന്ന് സംവിധായകൻ ജിസ് ജോയ്. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, മോഹൻകുമാർ ഫാൻസ്‌ എന്നീ ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയ് ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ്. ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷാ സജയൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് പേരിട്ടിട്ടില്ല. ഇപ്പോഴിതാ തന്റെ ഈ വർഷത്തെ റിലീസ് ആയ മോഹൻകുമാർ ഫാൻസ്‌ എന്ന ചിത്രവുമായി ബന്ധപെട്ടു ഒരു വലിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ജിസ് ജോയ്. ദി ക്യൂ ഓൺലൈൻ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഈ വെളിപ്പെടുത്തൽ നടത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മോഹൻ കുമാർ ഫാൻസ്‌ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആസിഫ് അലിയും എത്തിയിരുന്നു. ആസിഫ് അലി ചെയ്ത കഥാപാത്രം ചെയ്യുവാനായി മറ്റൊരു താരത്തെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ ആ താരം അപ്പോൾ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ സംവിധായകൻ തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയത് കൊണ്ടാണ് പിന്നീട് ആസിഫിലേക്കു എത്തിയതെന്നും ജിസ് ജോയ് പറയുന്നു.

സിനിമാ ഇൻഡസ്ട്രിയിൽ ഗ്ലോറിഫൈഡ് പരിവേഷമുള്ള മാലാഖയുടെ ഇമേജുള്ള സംവിധായകനാണ് അന്ന് ആ പ്രവർത്തി തന്നോട് ചെയ്തതെന്നും ജിസ് ജോയ് പറയുന്നു. മൂന്നു മാസം മുൻപേ തന്റെ ചിത്രത്തിൽ ചിത്രത്തിൽ അഭിനയിക്കാം എന്ന് ആ താരം ഉറപ്പു തന്നതാണെന്നും ഈ ചിത്രത്തിൽ ആകെ രണ്ടോ മൂന്നോ സീനാണ് ആ താരത്തിന് ഉണ്ടായിരുന്നതെന്നും ജിസ് ജോയ് പറയുന്നു. ഒടുവിൽ താനും നിർമ്മാതാവ് ലിസ്റ്റിനും കൂടി ആ സംവിധായകനെ നേരിൽ പോയി കണ്ട് സംസാരിച്ചു എങ്കിലും ഫലമുണ്ടായില്ല. തങ്ങൾ ആ സംവിധായകനോട് മൂന്ന് മണിക്കൂർ നേരമെങ്കിലും സംസാരിച്ചു എങ്കിലും അയാൾ സമ്മതിക്കുവാൻ കൂട്ടാക്കിയില്ല എന്നും ജോയ്‌സ് ജോയ് പറഞ്ഞു. അങ്ങനെയാണ് വീണ്ടും ആസിഫിലേക്കു എത്തിയത്. തന്റെ അനുഭവത്തിൽ യാതൊരുവിധ കറയുമില്ലാത്ത ആളാണ് ആസിഫ് അലി എന്നും മുഖസ്തുതിയൊന്നും പറയാതെ എല്ലാം തുറന്ന് പറയുന്ന ആളാണ് അസിഫെന്നും ജിസ് ജോയ് കൂട്ടിച്ചേർത്തു.

ഫോട്ടോ കടപ്പാട്: Babi Photography

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.