മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഈ യുവ നടൻ അധികം വൈകാതെ തന്നെ മലയാള സിനിമയിൽ സ്വന്തമായി ഒരിടം കണ്ടെത്തി. അതിനു ശേഷം തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ച ദുൽഖർ സൽമാൻ ഇന്ന് പാൻ ഇന്ത്യൻ ജനപ്രിയതയുള്ള മലയാള നടന്മാരിൽ ഒരാളാണ്. ഇപ്പോഴും മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങൾ തുടർച്ചയായി ചെയ്തു കൊണ്ടിരിക്കുന്ന ദുൽഖർ സൽമാൻ തന്റെ കരിയറിൽ ഒരു പക്കാ മാസ്സ് ചിത്രം എന്ന് പറയാവുന്ന ഒന്ന് ചെയ്തിട്ടില്ല. എന്ത് കൊണ്ടാണ് അത്തരം ചിത്രങ്ങൾ ചെയ്യാതെ മാറി നടക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകുകയാണ് ദുൽഖർ സൽമാൻ. മാസ് ചിത്രങ്ങളോട് തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍ മാസ് ചിത്രങ്ങളില്‍ മാസ് മാത്രം പോരല്ലോ എന്നും ദുൽഖർ പറയുന്നു.
വെറുതെ മാസ്സ് കാണിക്കുന്ന ഒരു ചിത്രമായിട്ടു കാര്യമില്ല എന്നും അതിൽ ഒരു നല്ല കഥ കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുൽഖർ വിശദീകരിക്കുന്നു. ഏതു ഭാഷയിൽ സിനിമ ചെയ്താലും അത് ഏറ്റവും നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദുൽഖർ പറഞ്ഞു. ഇപ്പോൾ ഒരു നിർമ്മാതാവും വിതരണക്കാരനും കൂടിയായ ദുൽഖർ താൻ നായകനായ ഒട്ടേറെ ചിത്രങ്ങളും ഒപ്പം പുതുമുഖ ചിത്രങ്ങളും തുടർച്ചയായി നിർമ്മിക്കുന്നുണ്ട്. ദുൽഖർ നായകനായി ഇനി റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങളായ കുറുപ്പ്, റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് എന്നിവയെല്ലാം ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ആണ്. ഇത് കൂടാതെ ഇപ്പോൾ ഒരു തെലുങ്കു പീരീഡ് ചിത്രം ചെയ്യുന്ന ദുൽഖർ അതിനു ശേഷം ചെയ്യാൻ പോകുന്നത് ഒരു ബോളിവുഡ് ചിത്രമാണെന്നാണ് സൂചന. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നിവയും ദുൽകർ നിർമ്മിച്ച ചിത്രങ്ങളാണ്. ജോയ് മാത്യു ചെയ്യാൻ പോകുന്ന ഒരു ചിത്രവും ദുൽകർ സൽമാൻ നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.