[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തണ്ണീർമത്തൻ ദിനങ്ങളിലെ വിനീത് ശ്രീനിവാസന്റെ ആ സൂപ്പർഹിറ്റ് കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മറ്റൊരു യുവതാരം..!

2019 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗിരീഷ് എ.ഡി ആദ്യമായി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ഈ ചിത്രത്തിലെ മറ്റൊരു ഹിറ്റ് കഥാപാത്രത്തിന് ജീവൻ നൽകിയത് വിനീത് ശ്രീനിവാസൻ ആണ്. വിനീത് ശ്രീനിവാസന്‍, മാത്യു തോമസ് അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം വമ്പൻ ബോക്സ് ഓഫീസ് വിജയമാണ് നേടിയെടുത്തത്. ഇതിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത് രവി പദ്മനാഭൻ എന്ന് പേരുള്ള ഒരു അധ്യാപകന്റെ വേഷമാണ്. ഏറെ പ്രത്യേകതകൾ നിറഞ്ഞ, വളരെ രസകരമായ ഈ വേഷം വിനീത് ഭംഗിയായി അവതരിപ്പിക്കുകയും ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. എന്നാൽ ഈ വേഷം അവതരിപ്പിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റൊരു പ്രശസ്ത യുവതാരത്തെ ആയിരുന്നു.

നടന്‍ സണ്ണി വെയ്‌നിനെയായിരുന്നു രവി പദ്മനാഭനാവാൻ അവർ ആദ്യം സമീപിച്ചത്. എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് സണ്ണിക്ക് അന്ന് ആ വേഷം ചെയ്യാൻ സാധിച്ചില്ല. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസൻ ഗംഭീരമാക്കി കയ്യടി നേടുന്നത് കണ്ടപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ ഇപ്പോൾ പറയുന്നത്. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി വെയ്ൻ ഈ കാര്യം വെളിപ്പെടുത്തിയത്. വേണ്ടെന്ന് തീരുമാനിച്ച് കൈവിട്ടത്തിൽ പിന്നീട് സങ്കടം തോന്നിയ കഥാപാത്രങ്ങള്‍ ഉണ്ടോ എന്നുള്ള ചോദ്യം വന്നപ്പോഴാണ് സണ്ണി വെയ്ൻ ഈ ചിത്രത്തേയും കഥാപാത്രത്തേയും കുറിച്ച് തുറന്നു സംസാരിച്ചത്. വിനീതിന്റെ അസാധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി എന്നും നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍, അത് വിട്ടു കളഞ്ഞതിൽ ഇപ്പോഴും പശ്ചാത്താപമുണ്ട് എന്നും സണ്ണി വെയ്ൻ പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.