[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചെറിയ പേരാണങ്കിലും വലിയ അർത്ഥമുള്ളതാണ്; മകന്റെ പേര് പരിചയപ്പെടുത്തി മണികണ്ഠൻ ആചാരി..!

കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ടനടനായി മാറിയ പ്രതിഭയാണ് മണികണ്ഠൻ ആചാരി. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ നടൻ, തമിഴ് സിനിമയിലും തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. ഇനി പുറത്തു വരാനുള്ള ഒട്ടേറെ വമ്പൻ മലയാള സിനിമകളുടെ കൂടി ഭാഗമായ മണികണ്ഠൻ ആചാരിക്കു കുറച്ചു നാൾ മുൻപാണ് ഒരു കുട്ടി ജനിച്ചത്. ഇപ്പോഴിതാ തന്റെ മകൻ പേര് എല്ലാവർക്കും മുന്നിൽ വെളിപ്പെടുത്തി കൊണ്ട് മണികണ്ഠൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ കഴിഞ്ഞ മാർച്ച് 19 നാണ് മണികണ്ഠനും ഭാര്യ അഞ്ജലിയ്ക്കും ഒരാൺകുഞ്ഞ് പിറന്നത്. ബാലനാടാ എന്ന ക്യാപ്ഷനോടെയായിരുന്നു തനിക്ക് മകൻ പിറന്ന സന്തോഷം മണികണ്ഠൻ സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരെ അറിയിച്ചത്. ഇപ്പോൾ മകന് പേരിട്ട വിവരവും തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മണികണ്ഠൻ പങ്കു വെക്കുന്നു.

മകനും ഭാര്യക്കുമൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് മണികണ്ഠൻ ആചാരി കുറിച്ച വാക്കുകൾ ഇപ്രകാരം, ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്. ഇസൈ. ഇസൈ മണികണ്ഠൻ. തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർത്ഥം. കഴിഞ്ഞ ലോക്‌ഡോൺ സമയത്താണ് മണികണ്ഠൻ ആചാരി അഞ്ജലിയെ വിവാഹം കഴിച്ചത്. ആഘോഷങ്ങൾ ഒന്നുമില്ലാതെ ചടങ്ങു നടത്തിയ മണികണ്ഠൻ, കല്യാണത്തിന് മാറ്റിവെച്ച തുക മുഴുവൻ നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. രജനീകാന്ത് ചിത്രം പേട്ട, വിജയ് സേതുപതി ചിത്രം മാമനിതൻ എന്നിവയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഈ നടന്റെ അടുത്ത വലിയ റിലീസ് രാജീവ് രവിയുടെ നിവിൻ പോളി ചിത്രമായ തുറമുഖം ആണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.