പത്തു വർഷം മുൻപ് വെട്രിമാരൻ സംവിധാനം ചെയ്തു ധനുഷ് നായകനായി അഭിനയിച്ച ചിത്രമാണ് ആടുകളം. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും നേടിക്കൊടുത്തു. മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നിവയുമുൾപ്പെടെ ആറു ദേശീയ പുരസ്‍കാരങ്ങളാണ് ഈ ചിത്രം നേടിയെടുത്തത്. തപ്‌സി പന്നു നായികാ വേഷം ചെയ്ത ഈ ചിത്രത്തി കിഷോർ, വി ഐ എസ് ജയപാലൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ അതിൽ പ്രശസ്ത തെന്നിന്ത്യൻ നായികാ തൃഷയെ ധനുഷിനൊപ്പം കണ്ട് അമ്പരക്കുകയാണ് സിനിമാ പ്രേമികൾ. ഈ ചിത്രത്തിൽ തൃഷക്ക് എന്ത് കാര്യമെന്നാണ് പലരും ചോദിക്കുന്നത്. അതിനു പിന്നിൽ നടന്ന സംഭവ വികാസങ്ങൾ ഇങ്ങനെ.
ആദ്യം ഈ ചിത്രത്തിലെ നായികയായി വെട്രിമാരൻ തീരുമാനിച്ചത് നടി ശ്രേയ ശരണിനെ ആയിരുന്നു. പക്ഷെ ഡേറ്റ് ക്ലാഷ് മൂലം ശ്രേയ പിന്മാറിയപ്പോൾ വെട്രിമാരൻ തൃഷയോട് ഈ കഥ പറയുകയും, തൃഷ ഈ ചിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. തൃഷയെ വെച്ച് ആടുകളം ചിത്രീകരണവും അവർ ആരംഭിച്ചിരുന്നു. ആ സമയത്തെ ലൊക്കേഷൻ സ്റ്റില്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. എന്നാൽ, ഷൂട്ടിങ്ങിൽ ചില വൈകലുകൾ വന്നതോടെ തൃഷ ചെയ്തുകൊണ്ടിരുന്ന മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആവുകയും ആ സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തു തീർന്നിരുന്നതിനാൽ, അത് തീർക്കാനായി തൃഷക്ക് ആടുകളം ഉപേക്ഷിക്കേണ്ടതായും വന്നു. അങ്ങനെയാണ് തപ്‌സി പന്നു ഈ ചിത്രത്തിൽ എത്തുന്നത്. സൂപ്പർ ഹിറ്റായി മാറിയ, ഗൗതം വാസുദേവ് മേനോൻ ചിത്രം വിണ്ണൈത്താണ്ടി വരുവായക്കു വേണ്ടിയാണു തൃഷ ആടുകളം ഉപേക്ഷിച്ചത്.
ആ ചിത്രത്തിലെ ജെസി എന്ന കഥാപാത്രം തൃഷയുടെ കരിയറില്‍ തന്നെ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങളിലൊന്നായി മാറി. തപ്‌സിയുടെ ആദ്യത്തെ തമിഴ് ചിത്രമായിരുന്നു ആടുകളം എങ്കിലും ഈ നടിയുടെ കരിയറിൽ ആടുകളം വലിയ പ്രാധാന്യമര്ഹിക്കുന്നില്ല എന്ന് തന്നെ പറയാം. തപ്‌സി ശ്രദ്ധ നേടിയെങ്കിലും ആടുകളം പൂർണ്ണമായും ഒരു ധനുഷ് ചിത്രമായാണ് എന്നും അറിയപ്പെടുന്നത്. പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിലെ ഗംഭീര പ്രകടനമാണ് തപ്‌സി എന്ന നടിയെ ഇന്ത്യ മുഴുവൻ പ്രശസ്തയാക്കിയത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.