[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്ത്‌കൊണ്ടാണ് മാസ്സ് സിനിമയിൽ അഭിനയിക്കാതെ വിട്ടു നിന്നതു; ദുൽഖർ സൽമാന്റെ മറുപടി..!

മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഈ യുവ നടൻ അധികം വൈകാതെ തന്നെ മലയാള സിനിമയിൽ സ്വന്തമായി ഒരിടം കണ്ടെത്തി. അതിനു ശേഷം തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ച ദുൽഖർ സൽമാൻ ഇന്ന് പാൻ ഇന്ത്യൻ ജനപ്രിയതയുള്ള മലയാള നടന്മാരിൽ ഒരാളാണ്. ഇപ്പോഴും മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങൾ തുടർച്ചയായി ചെയ്തു കൊണ്ടിരിക്കുന്ന ദുൽഖർ സൽമാൻ തന്റെ കരിയറിൽ ഒരു പക്കാ മാസ്സ് ചിത്രം എന്ന് പറയാവുന്ന ഒന്ന് ചെയ്തിട്ടില്ല. എന്ത് കൊണ്ടാണ് അത്തരം ചിത്രങ്ങൾ ചെയ്യാതെ മാറി നടക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകുകയാണ് ദുൽഖർ സൽമാൻ. മാസ് ചിത്രങ്ങളോട് തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍ മാസ് ചിത്രങ്ങളില്‍ മാസ് മാത്രം പോരല്ലോ എന്നും ദുൽഖർ പറയുന്നു.

വെറുതെ മാസ്സ് കാണിക്കുന്ന ഒരു ചിത്രമായിട്ടു കാര്യമില്ല എന്നും അതിൽ ഒരു നല്ല കഥ കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുൽഖർ വിശദീകരിക്കുന്നു. ഏതു ഭാഷയിൽ സിനിമ ചെയ്താലും അത് ഏറ്റവും നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദുൽഖർ പറഞ്ഞു. ഇപ്പോൾ ഒരു നിർമ്മാതാവും വിതരണക്കാരനും കൂടിയായ ദുൽഖർ താൻ നായകനായ ഒട്ടേറെ ചിത്രങ്ങളും ഒപ്പം പുതുമുഖ ചിത്രങ്ങളും തുടർച്ചയായി നിർമ്മിക്കുന്നുണ്ട്. ദുൽഖർ നായകനായി ഇനി റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങളായ കുറുപ്പ്, റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് എന്നിവയെല്ലാം ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ആണ്. ഇത് കൂടാതെ ഇപ്പോൾ ഒരു തെലുങ്കു പീരീഡ് ചിത്രം ചെയ്യുന്ന ദുൽഖർ അതിനു ശേഷം ചെയ്യാൻ പോകുന്നത് ഒരു ബോളിവുഡ് ചിത്രമാണെന്നാണ് സൂചന. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നിവയും ദുൽകർ നിർമ്മിച്ച ചിത്രങ്ങളാണ്. ജോയ് മാത്യു ചെയ്യാൻ പോകുന്ന ഒരു ചിത്രവും ദുൽകർ സൽമാൻ നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

5 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

7 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.