മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാൽ നായകനായ ചിത്രമാണ് ദൃശ്യം. ജീത്തു ജോസെഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം 2013 ഇൽ നിർമ്മിച്ച് റിലീസ് ചെയ്തത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച ദൃശ്യം മലയാളത്തിൽ നിന്ന് ആദ്യമായി അമ്പതു കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രമായി മാറി. കേവലം നാലര കോടി രൂപയ്ക്കു നിർമ്മിച്ച ഈ ചിത്രം എഴുപത്തിയഞ്ച് കോടി രൂപയ്ക്കു മുകളിൽ ആണ് ബിസിനസ്സ് നടത്തിയത്. മാത്രമല്ല നാല് ഇന്ത്യൻ ഭാഷകളിലേക്കും റീമേക് ചെയ്യപ്പെട്ട ഈ ചിത്രത്തിന്റെ ചൈനീസ് റീമേക് റൈറ്റ്‌സും വിറ്റു പോയിരുന്നു. മോഹൻലാലിൻറെ വിസ്മയിപ്പിക്കുന്ന അഭിനയവും ജീത്തു ജോസെഫിന്റെ സംവിധാന മികവും ആയിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്തതും ജീത്തു ജോസെഫ് ആയിരുന്നു. ഇതിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കാൻ അദ്ദേഹം ആദ്യം സമീപിച്ചത് രജനികാന്തിനെ ആയിരുന്നു എങ്കിലും അദ്ദേഹം പിന്മാറിയതിനെ തുടർന്ന് കമല ഹാസൻ ആണ് ഇതിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചത്. ചിത്രം അവിടെ വിജയം നേടുകയും ചെയ്തു. ദൃശ്യം ഒരുപാട് ഇഷ്ടപ്പെട്ടു എങ്കിലും രജനികാന്ത് അതിന്റെ റീമേക്കിൽ നിന്ന് പിന്മാറാൻ ഒരു കാരണം ഉണ്ട്. ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ ജോര്ജുകുട്ടിയെ പോലീസ് സ്റ്റേഷനിൽ ഇട്ടു മർദിക്കുന്ന സീൻ വന്നപ്പോൾ ആണ് രജനികാന്ത് അസ്വസ്ഥൻ ആയതു. സാധാരണക്കാരന് ആയി അഭിനയിക്കാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത്തരം രംഗങ്ങൾ കാണുമ്പോൾ തന്റെ ആരാധകർ ഏറെ വേദനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . തനിക്കു വേണ്ടി മികച്ച ഒരു തിരക്കഥ തിരുത്തുന്നതിനോടും അദ്ദേഹത്തിന് യോജിപ്പ് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ദൃശ്യം റീമേക്കിൽ നിന്ന് പിന്മാറിയത് എന്ന് ജീത്തു ജോസെഫ് പറഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.