[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ക്ലീൻ യു സർട്ടിഫിക്കറ്റുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ട്രൈലെർ നാളെ..!

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെൻസർ ഇന്ന് കഴിഞ്ഞു. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ഈ ചിത്രത്തിന്റെ ട്രൈലെർ നാളെ റിലീസ് ചെയ്യും എന്നും സംവിധായകൻ അരുൺ ഗോപി അറിയിച്ചിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ ആയ ആദിക്ക് ശേഷം പ്രണവ് മോഹൻലാലും വമ്പൻ വിജയം നേടിയ രാമലീലക്ക് ശേഷം അരുൺ ഗോപിയും എത്തുന്നു എന്നതാണ് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നതും അരുൺ ഗോപി തന്നെയാണ്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി തന്നെയാണ് ഈ ചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
ഒരു സൗർഫിങ് ഇൻസ്ട്രക്ടർ ആയ അപ്പു എന്ന കഥാപാത്രം ആയി പ്രണവ് എത്തുമ്പോൾ ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത് പുതുമുഖമായ സായ ഡേവിഡ് ആണ്. ഇവരോടൊപ്പം വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, ആന്റണി പെരുമ്പാവൂർ, ടിനി ടോം എന്നിവരാണ് അവർ. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് അഭിനന്ദം രാമാനുജനും ആണ്.  പീറ്റർ ഹെയ്‌ൻ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് ആണ് ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.