[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ് ഓഫീസിലും മികച്ച പ്രകടനവുമായി സുജാത; പ്രേക്ഷകർ നെഞ്ചിലേറ്റുന്നു ഈ കൊച്ചു ചിത്രത്തെ..!

ഈ പൂജ സീസണിൽ ഇറങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം വന്ന ഒരു കൊച്ചു ചിത്രം ആണ് നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത എന്ന ഫീൽ ഗുഡ് ഫാമിലി മൂവി. മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടി മഞ്ജു വാര്യർ നായിക ആയെത്തിയ ഈ ചിത്രം ശ്രദ്ധ നേടിയത്, ഒന്ന് മഞ്ജു വാര്യരുടെ സാന്നിധ്യം കൊണ്ടും മറ്റൊന്ന് ഈ ചിത്രം നിർമ്മിച്ചത് പ്രശസ്ത നടൻ ജോജു ജോര്ജും സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് എന്നുള്ളത് കൊണ്ടുമാണ്. ചാർളി എന്ന സൂപ്പർ ഹിറ്റ് ദുൽകർ ചിത്രമാണ് ഇവർ ഇതിനു മുന്നേ നിർമ്മിച്ചത് എന്നുള്ളതും ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിക്കുന്ന വിധം ഗംഭീരമായ ഒരു ക്ലാസ് എന്റെർറ്റൈനെർ ആണ് ഫാന്റം പ്രവീണും മഞ്ജു വാര്യരും ജോജു-മാർട്ടിൻ ടീമും കൂടി നമ്മുക്ക് തന്നത്. ആദ്യ ദിനം മുതലേ വളരെ മികച്ച അഭിപ്രായം ആണ് ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കി എടുത്തത്.

ഇപ്പോൾ ബോക്സ് ഓഫീസിലും സുജാത മികച്ച പ്രകടനം കാണാൻ കഴിയുന്നത്. മൾട്ടിപ്ളെക്സുകളിലും സിംഗിൾ സ്‌ക്രീനുകളിലും എല്ലാം സുജാതയെ കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനത്തെക്കാൾ കളക്ഷനും തിരക്കും രണ്ടാം ദിനമാണ് ഈ ചിത്രത്തിന് കിട്ടിയത്. അതിലും കൂടുതൽ തിരക്കും കളക്ഷനും മൂന്നാം ദിനം ലഭിക്കുന്നു എന്ന് കാണുമ്പോൾ തന്നെ നമ്മുക്ക് മനസിലാക്കാം പ്രേക്ഷകർ സുജാതയെ നെഞ്ചിലേറ്റി എന്ന സത്യം.

മൂന്നു കോടി രൂപ മാത്രം ബജറ്റ് ഉള്ള ഈ ലോ ബജറ്റ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് മഞ്ജു വാര്യർ എന്ന നടിയുടെ വിസ്മയിപ്പിക്കുന്ന പകർന്നാട്ടം ആണ്. മഞ്ജുവിനൊപ്പം മഞ്ജുവിന്റെ കഥാപാത്രത്തിന്റെ മകൾ ആയി അഭിനയിച്ച കുട്ടിയും മിന്നുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ പ്രകടനം കൊണ്ട് മാത്രം ഉദാഹരണം സുജാത മികവിന്റെ മറ്റൊരു തലത്തിൽ എത്തി.

ഇവരോടൊപ്പം നെടുമുടി വേണു, ജോജു ജോർജ്, സുധി കോപ്പ, മമത മോഹൻദാസ്, മറ്റു ബാല താരങ്ങൾ എന്നിവരും ഏറ്റവും മികച്ച പ്രകടബനം തന്നെയാണ് നൽകിയത്. ഈ വര്ഷം മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ ഒന്ന് എന്ന പേര് ഇതിനോടകം സ്വന്തമാക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകരാണ് ഇരു കയ്യും നീട്ടി സ്വീകരിച്ചത് എന്നത് ചിത്രത്തിന്റെ വലിയ വിജയത്തിലേക്കുള്ള യാത്രയിൽ നിർണ്ണായക സ്വാധീനം ചെലുത്തും എന്നുള്ളത് തീർച്ചയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.