ഈ പൂജ സീസണിൽ ഇറങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം വന്ന ഒരു കൊച്ചു ചിത്രം ആണ് നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത എന്ന ഫീൽ ഗുഡ് ഫാമിലി മൂവി. മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടി മഞ്ജു വാര്യർ നായിക ആയെത്തിയ ഈ ചിത്രം ശ്രദ്ധ നേടിയത്, ഒന്ന് മഞ്ജു വാര്യരുടെ സാന്നിധ്യം കൊണ്ടും മറ്റൊന്ന് ഈ ചിത്രം നിർമ്മിച്ചത് പ്രശസ്ത നടൻ ജോജു ജോര്ജും സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് എന്നുള്ളത് കൊണ്ടുമാണ്. ചാർളി എന്ന സൂപ്പർ ഹിറ്റ് ദുൽകർ ചിത്രമാണ് ഇവർ ഇതിനു മുന്നേ നിർമ്മിച്ചത് എന്നുള്ളതും ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിക്കുന്ന വിധം ഗംഭീരമായ ഒരു ക്ലാസ് എന്റെർറ്റൈനെർ ആണ് ഫാന്റം പ്രവീണും മഞ്ജു വാര്യരും ജോജു-മാർട്ടിൻ ടീമും കൂടി നമ്മുക്ക് തന്നത്. ആദ്യ ദിനം മുതലേ വളരെ മികച്ച അഭിപ്രായം ആണ് ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കി എടുത്തത്.
ഇപ്പോൾ ബോക്സ് ഓഫീസിലും സുജാത മികച്ച പ്രകടനം കാണാൻ കഴിയുന്നത്. മൾട്ടിപ്ളെക്സുകളിലും സിംഗിൾ സ്‌ക്രീനുകളിലും എല്ലാം സുജാതയെ കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനത്തെക്കാൾ കളക്ഷനും തിരക്കും രണ്ടാം ദിനമാണ് ഈ ചിത്രത്തിന് കിട്ടിയത്. അതിലും കൂടുതൽ തിരക്കും കളക്ഷനും മൂന്നാം ദിനം ലഭിക്കുന്നു എന്ന് കാണുമ്പോൾ തന്നെ നമ്മുക്ക് മനസിലാക്കാം പ്രേക്ഷകർ സുജാതയെ നെഞ്ചിലേറ്റി എന്ന സത്യം.
മൂന്നു കോടി രൂപ മാത്രം ബജറ്റ് ഉള്ള ഈ ലോ ബജറ്റ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് മഞ്ജു വാര്യർ എന്ന നടിയുടെ വിസ്മയിപ്പിക്കുന്ന പകർന്നാട്ടം ആണ്. മഞ്ജുവിനൊപ്പം മഞ്ജുവിന്റെ കഥാപാത്രത്തിന്റെ മകൾ ആയി അഭിനയിച്ച കുട്ടിയും മിന്നുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ പ്രകടനം കൊണ്ട് മാത്രം ഉദാഹരണം സുജാത മികവിന്റെ മറ്റൊരു തലത്തിൽ എത്തി.
ഇവരോടൊപ്പം നെടുമുടി വേണു, ജോജു ജോർജ്, സുധി കോപ്പ, മമത മോഹൻദാസ്, മറ്റു ബാല താരങ്ങൾ എന്നിവരും ഏറ്റവും മികച്ച പ്രകടബനം തന്നെയാണ് നൽകിയത്. ഈ വര്ഷം മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ ഒന്ന് എന്ന പേര് ഇതിനോടകം സ്വന്തമാക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകരാണ് ഇരു കയ്യും നീട്ടി സ്വീകരിച്ചത് എന്നത് ചിത്രത്തിന്റെ വലിയ വിജയത്തിലേക്കുള്ള യാത്രയിൽ നിർണ്ണായക സ്വാധീനം ചെലുത്തും എന്നുള്ളത് തീർച്ചയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.