മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ സിബിഐ 5, ദി ബ്രെയിൻ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമായ സിബിഐ 5 ദി ബ്രെയിൻ രചിച്ചത് എസ് എൻ സ്വാമിയും, സംവിധാനം ചെയ്തത് കെ മധുവുമാണ്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിന്റെ പോസ്റ്ററുകൾ എന്നിവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതുപോലെ ശ്രദ്ധ നേടിയ ഒന്നാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയെ കുറിച്ചുള്ള രചയിതാവിന്റെ പരാമർശം. എന്താണ് ഈ ബാസ്‌ക്കറ്റ് കില്ലിംഗ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചിന്തിക്കുന്നത്.
അതിനുള്ള ഉത്തരം ഇപ്പോൾ രചയിതാവ് തന്നെ പറയുകയാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് അതദ്ദേഹം തുറന്നു പറയുന്നത്. ഈ വാക്ക് താൻ തന്നെ കണ്ടെത്തിയ ഒന്നാണെന്നാണ് സ്വാമി അവകാശപ്പെടുന്നത്. അത്കൊണ്ട് ഗൂഗിളിൽ തപ്പിയാൽ ഒന്നും അതിനുള്ള ഉത്തരം കിട്ടില്ല എന്നും സ്വാമി പറയുന്നു. എന്നാൽ ചിലർ പറയുന്നത് പോലെ, കുറച്ചു നാൾ മുൻപ് കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച കൂടത്തായി കൊലക്കേസുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും സ്വാമി കൂട്ടിച്ചേർത്തു. അതിൽ കൂടുതൽ ഒന്നും അദ്ദേഹം വിട്ടു പറയുന്നുമില്ല. ഏതായാലും മെയ് ഒന്നിന് തീയേറ്ററിൽ പോയാൽ മാത്രമേ എന്താണ് ബാസ്‌ക്കറ്റ് കില്ലിംഗ് എന്നും അതെങ്ങനെ സേതുരാമയ്യർ എന്ന മമ്മൂട്ടി കഥാപാത്രം കണ്ടെത്തുന്നു എന്നുമറിയാൻ സാധിക്കു.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.