കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രമാണ് ബിഗ് ബ്രദർ. ഈ ചിത്രത്തിന്റെ ട്രയ്ലർ രണ്ടു ദിവസം മുൻപ് റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇനി മോഹൻലാൽ ജോയിൻ ചെയ്യുന്നത് ജീത്തു ജോസഫ് ഒരുക്കുന്ന റാമിൽ ആണ്. എന്നാൽ അതിനു മുൻപേ തന്റെ കയ്യിൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയാണ് മോഹൻലാൽ. കയ്യിൽ പ്ലാസ്റ്ററുമായി തനിക്കു ശസ്ത്രക്രിയ നടത്തിയ ഡോക്ടറോടൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. അപ്പോൾ മുതൽ ആരാധകർ ചോദിക്കുകയാണ് മോഹൻലാലിന് എന്ത് പറ്റി എന്നു. അതിനുള്ള ഉത്തരവുമായി പ്രശസ്ത നടൻ അനൂപ് മേനോൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറൽ ആവുകയാണ്.
അനൂപിന്റെ വാക്കുകൾ ഇങ്ങനെ, സംവിധായകൻ സിദ്ധിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു. എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ. ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്. കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം. ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു. ‘എന്തു പറ്റി’ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubai ലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അവിടെ വെച്ചൊന്നു വീണു. കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.
ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും fight ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ post ന് കാരണം. എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്. ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം. നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം. നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത്. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ. കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം.
സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ എന്ന് മാത്രമാണ് പറഞ്ഞത്. അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി. അറിയിച്ചിട്ടില്ല ലാലേട്ടൻ. ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു. അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ. ഇടയ്ക്കെങ്കിലും ഒന്ന് mood out ഒക്കെ ആവണം. നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം. ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.