ഒരുപാട് മലയാള സിനിമകളിലൂടെയും അതുപോലെ തന്നെ മിനി സ്ക്രീൻ അവതാരകൻ ആയും റേഡിയോ ജോക്കി ആയുമെല്ലാം പ്രേക്ഷകരുടെ പ്രീയപ്പെട്ട ആളായ മാറിയ താരമാണ് മിഥുൻ രമേശ്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയുടെ അവതാരകൻ ആയതോടെ മിഥുൻ കൂടുതൽ പോപ്പുലർ ആയി മാറി. ഇന്ന് മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട ചാനൽ അവതാരകരിൽ ഒരാളാണ് മിഥുൻ രമേശ് എന്ന ഈ കലാകാരൻ. മിഥുന്റെ ഭാര്യ ആയ ചിഞ്ചുവും സോഷ്യൽ മീഡിയയിൽ വളരെ പോപ്പുലർ ആണ് . ഒരു വ്ലോഗർ എന്ന നിലയിൽ ചിഞ്ചു സോഷ്യൽ മീഡിയയിലെ ഒരു താരം തന്നെയാണെന്ന് പറയാം. ഒട്ടേറെ സിനിമാ സൗഹൃദങ്ങൾ ഉള്ള മിഥുന്റെ വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ആ വിവാഹ വാർഷികത്തിന് മിഥുന് ആശംസകൾ അറിയിച്ചു കൊണ്ട് ജോജു ജോർജ് ഇട്ട ഒരു പോസ്റ്റും അതിലെ ഒരു കമെന്റും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
പ്രശസ്ത നടനും നിർമ്മാതാവുമായ ജോജു ജോർജ് മിഥുന് വിവാഹ വാർഷിക ആശംസകൾ നേർന്നു ഇട്ട പോസ്റ്റിൽ കമന്റ് ചെയ്തത് ജനപ്രിയ നായകൻ ബിജു മേനോൻ ആണ്. ഇന്ന് എന്റെ പിറന്നാൾ ആണെടാ പൊട്ടാ എന്നാണ് ജോജു ജോർജിനോട് ബിജു മേനോൻ കമെന്റിലൂടെ പറഞ്ഞത്. അത് കണ്ട ഉടൻ തന്നെ ജോജു ബിജു മേനോന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് മിഥുനും ഭാര്യക്കും ബിജു മേനോനും വിവാഹ വാർഷിക ആശംസകൾ നേർന്നു. തനിക്കു ഏറ്റവും അടുപ്പമുള്ള കുടുംബത്തിന് വിവാഹ വാർഷിക ആശംസകൾ നേരുന്നു എന്നാണ് ബിജു മേനോൻ കുറിച്ചത്. എന്തായാലും ജോജുവിന്റെ ആ പോസ്റ്റും , ബിജു മേനോന്റെ ആ കമന്റുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി എന്ന് പറഞ്ഞാൽ മതി. ഇരുവർക്കും നന്ദി പറഞ്ഞു മിഥുനും ആ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
This website uses cookies.