[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹിറ്റ് നായികമാർ ഒരുമിച്ചെത്തുന്നു, ഒപ്പം ഹിറ്റ് തിരക്കഥാകൃത്തുക്കളും; ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ വരുന്നു..!

കഴിഞ്ഞ വർഷം റിലീസ് ചെയ്ത തമിഴ്- മലയാളം ദ്വിഭാഷാ ചിത്രമായ സോളോക്കു ശേഷം ദുൽഖർ സൽമാൻ നായകനായ ഒറ്റ മലയാളം ചിത്രം പോലും റിലീസ് ചെയ്തിട്ടില്ല. അതിനിടയിൽ ഇവിടെ റിലീസ് ചെയ്തത് ദുൽഖറിന്റെ തെലുങ്ക് ചിത്രമായ മഹാനടിയും ഹിന്ദി ചിത്രമായ കർവാനും ആയിരുന്നു. തെലുങ്കിൽ വിജയമായി എങ്കിലും മഹാനടി കേരളത്തിൽ ചലനം ഉണ്ടാക്കിയില്ല. ഹിന്ദി ചിത്രമായ കർവാൻ മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയമാവാതെ പോവുകയും ചെയ്തു. ദുൽഖർ സൽമാനെ സംബന്ധിച്ചിടത്തോളം മലയാളത്തിൽ ഒരു ബോക്സ് ഓഫീസ് വിജയം ഉടനെ ലഭിച്ച പറ്റു എന്നും ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ദുൽഖറിന്റെ അടുത്ത മലയാളം റിലീസ് സൂപ്പർ ഹിറ്റ് ആവും എന്ന വിശ്വാസത്തിൽ ആണ് ദുൽഖർ ആരാധകർ. കാരണം ദുൽഖറിനൊപ്പം ഒരു ഹിറ്റ് ടീം തന്നെയാണ് ഈ ചിത്രത്തിൽ ഉള്ളത്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം തിരക്കഥ എഴുതിയ ഒരു യമണ്ടൻ പ്രേമ കഥയാണ് ദുൽകർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന മലയാള ചിത്രം. നവാഗതനായ ബി സി നൗഫൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഇതിലെ ദുൽഖറിന്റെ നായികമാരും ഇപ്പോൾ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രണ്ടു പേരാണ്. ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം തീവണ്ടിയിലെ നായികയായ സംയുക്ത മേനോനും സൂപ്പർ ഹിറ്റായ വിനീത് ശ്രീനിവാസൻ ചിത്രം അരവിന്ദന്റെ അതിഥികളിലെ നായികയായ നിഖില വിമലുമാണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികമാർ. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെയാണ് അണിനിരക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ഈ ചിത്രം റിലീസ് ചെയ്യും. ദുൽഖർ ഇപ്പോൾ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ, വാൻ എന്നീ തമിഴ് ചിത്രങ്ങളും, സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രവും ചെയ്യുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

18 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.