ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ചിത്രമായ മഡി ഇപ്പോൾ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി, ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 4 x 4 ഓഫ് റോഡ് മഡ് റേസിങ് എന്ന അഡ്വെഞ്ചർ സ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം അതിഗംഭീരമായാണ് റേസിംഗ് സീനുകൾ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. രണ്ടു വർഷത്തോളം പഠനത്തിനും പിന്നീട് രണ്ടു വർഷത്തോളം പരിശീലനത്തിനും മാറ്റി വെച്ച ശേഷമാണു ഡോക്ടർ പ്രഗാബൽ ഈ ചിത്രം ഒരുക്കിയത്. ഓഫ് റോഡ് റേസിങ്ങിൽ പ്രധാന അഭിനേതാക്കൾക്ക് പ്രത്യേക പരിശീലനം നൽകി എന്നും ചിത്രത്തിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടേ ഇല്ല എന്നും അദ്ദേഹം പറയുന്നു.
പ്രധാന നടന്മാർക്കൊപ്പം യഥാർത്ഥ റേസർമാരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സാഹസികരായ, കുറഞ്ഞത് രണ്ടു വർഷമെങ്കിലും ഈ ചിത്രത്തിനായി മാറ്റി വെക്കാൻ തയ്യാറുള്ളവരുമായ നടീനടന്മാരെയാണ് ചിത്രത്തിലേക്ക് വേണ്ടി കണ്ടെത്തിയത് എന്നും അദ്ദേഹം പറയുന്നു. ഒരേ സമയം പതിനഞ്ചോളം ക്യാമറ വരെ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചു എന്നും ഷൂട്ടിങ്ങിനിടെ ക്യാമറാമാൻ രതീഷിനടക്കം അപകടം സംഭവിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ആറു ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. റിദാൻ കൃഷ്ണ, യുവാൻ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.