യുവാക്കളുടെ പ്രിയതാരം, ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളത്തിലെ സൂപ്പർതാര പദവിയിലെത്തിയ മലയാളികളുടെ പ്രിയങ്കരനായ ദുൽഖർ സൽമാനാണ് തെലുങ്കിലും തന്റെ വരവറിയിക്കാൻ ഒരുങ്ങുന്നത്. തെലുങ്ക് ചിത്രമായ മഹാനടിയിലൂടെയാണ് ദുൽഖർ സൽമാൻ നായകനായി അരങ്ങേറുന്നത്. ചിത്രം ഒരുകാലത്തെ തമിഴ്, തെലുങ്ക് സൂപ്പർതാരം ആയിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്നു. ചിത്രത്തിൽ സാവിത്രിയായി മലയാളിയായ കീർത്തി സുരേഷാണ് എത്തുന്നത്. തമിഴ് സൂപ്പർതാരമായ ജമിനി ഗണേശനായി ദുൽഖർ സൽമാൻ എത്തുന്നു. സാമന്ത, വിജയ് ദേവരക്കൊണ്ട തുടങ്ങിയവർ ചിത്രത്തിലുണ്ട്. ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിയ ചിത്രം ഈ മാസം റിലീസിനൊരുങ്ങുകയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഓഡിയോ ലോഞ്ചിലെ ദുൽഖർ സൽമാന്റെ പ്രകടനമാണ് ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്.
ഹൈദരാബാദിൽ വച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വൻവരവേൽപ്പാണ് ദുൽക്കർ സൽമാന് ലഭിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തെലുങ്ക് സിനിമാ പ്രവർത്തകരും ഉൾപ്പെടെ അണിനിരന്ന വർണാഭമായ ചടങ്ങിൽ ദുൽഖർ സൽമാൻ താരമായി മാറുകയായിരുന്നു. ചിത്രം സംവിധാനം ചെയ്യാനായി നാഗ് അശ്വിൻ തന്റെ പക്കൽ കഥയുമായി എത്തിയപ്പോൾ ഒരു ചിത്രം മാത്രം ചെയ്ത താങ്കൾ എങ്ങനെ ഇത് ചെയ്യും എന്നായിരുന്നു എന്റെ ചോദ്യം. എങ്കിലും അദ്ദേഹത്തിൻറെ ഉറച്ച വിശ്വാസം തനിക്കും വലിയ പ്രചോദനം ആയിരുന്നു എന്ന് ദുൽഖർ സൽമാൻ പറയുന്നു. ചിത്രത്തിൽ നായികയായി എത്തിയ കീർത്തി സുരേഷിനെ തനിക്ക് മുൻപുതന്നെ അറിയാമെന്നും കീർത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷ് തന്റെ ചിത്രങ്ങൾ എല്ലാം കാണുമെന്നും അഭിപ്രായങ്ങൾ അറിയിക്കാറുണ്ടെന്നും ദുൽഖർ സൽമാൻ പറഞ്ഞു. അമ്മയെപ്പോലെ തന്നെയാണ് കീർത്തി സുരേഷ് എന്നും ദുൽഖർ പറയുകയുണ്ടായി. ഒട്ടേറെ ചർച്ചകൾക്ക് കൂടി വഴിവെക്കുമെന്ന് കരുതുന്ന മഹാനടി മെയ് 9ന് വമ്പൻ റിലീസായി എത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.