മലയാളത്തിലെ ഏറ്റവും വലിയ രണ്ട് സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നത് തന്നെ എപ്പോഴും ആവേശമുണർത്തുന്ന കാഴ്ചതന്നെയാണ്. അത്തരമൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുവാൻ പോവുകയാണ് അനന്തപുരി. മലയാളത്തിലെ എക്കാലത്തെയും വലിയ സ്റ്റേജ് ഷോ മെയ് ആറിന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും. മലയാളത്തിന്റെ സ്വന്തം താരസംഘടനയായ അമ്മ വീണ്ടും ഒരു വലിയ സ്റ്റേജ് ഷോയ്ക്ക് ഒരുങ്ങുകയാണ്. മുൻപു നടന്ന സൂര്യതേജസോടെ അമ്മ, മഴവില്ലഴകിൽ അമ്മ എന്നീ വലിയ ഹിറ്റുകളായി മാറിയ സ്റ്റേജ് ഷോയ്ക്ക് ശേഷമാണ് അമ്മ പുതിയ ഷോയുമായി എത്തുന്നത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇത്തവണയും മഴവിൽ മനോരമ തന്നെയാണ് ഒപ്പമുള്ളത്. അമ്മ മഴവിൽ എന്നുപേരിട്ടിരിക്കുന്ന സ്റ്റേജ് ഷോ ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പരിപാടിയോടനുബന്ധിച്ചുള്ള റിഹേഴ്സൽ വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വലിയ ചലനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയും നടനവിസ്മയം മോഹൻലാലും തകർപ്പൻ നൃത്തവുമായി എത്തുന്നു വിവരം വന്നതോടെ ആരാധകരും ആവേശത്തിലാണ്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നൃത്തപരിശീലനം രംഗങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇരുവരും ഒന്നിച്ച് എത്തുമ്പോൾ കാണികളിൽ ആവേശം അണപൊട്ടും എന്ന് തീർച്ച. വന്ദനത്തിലെ കവിളിണയിൽ എന്ന ഗാനത്തിന് നമിത പ്രമോദിനൊപ്പം നൃത്തം ചെയ്ത മോഹൻലാൽ തന്റെ അതിമനോഹരമായ നൃത്തതിലൂടെ പ്രേക്ഷക ഹൃദയം ഒരിക്കൽകൂടി കീഴടക്കിയിരിക്കുകയാണ്. നൃത്തരംഗങ്ങളിൽ നിന്നും പൊതുവേ ഒഴിഞ്ഞുമാറാനുള്ള മെഗാസ്റ്റാർ മമ്മൂട്ടിയും ഇത്തവണ രണ്ടും കൽപ്പിച്ച് തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. അദ്ദേഹവും തകർപ്പൻ നൃത്ത പരിശീലനവുമായി മുന്നേറുകയാണ്. മുൻവർഷത്തെ സ്റ്റേജ് ഷോകളേക്കാളും ആരാധകർക്ക് ആഘോഷമാക്കാൻ വേണ്ടതെല്ലാം ഇത്തവണയും ഉണ്ടാകുമെന്ന് കരുതാം.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.