ഇരുപതു കൊല്ലം മുൻപ് റിലീസ് ചെയ്തു സൂപ്പർ ഹിറ്റായ കമൽ ഹാസൻ ചിത്രമാണ് പഞ്ചതന്തിരം. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയൊരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം ജയറാം, രമേശ് അരവിന്ദ്, ശ്രീമാൻ, യോഗി സേതു, സിമ്രാൻ, രമ്യ കൃഷ്ണൻ, ഉർവശി, ഐശ്വര്യ, സംഘ്‌വി, വിദ്യ വെങ്കിടേഷ് എന്നിവരും വേഷമിട്ടിരുന്നു. കെ എസ് രവികുമാർ, കമൽ ഹാസൻ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത് കെ എസ് രവി കുമാറും നിർമ്മിച്ചത് ശ്രീ രാജലക്ഷ്മി ഫിൽംസിന്റെ ബാനറിൽ പി എൽ തേനപ്പനുമാണ്. ഈ ചിത്രം വിതരണം ചെയ്തത് കമൽ ഹാസൻ തന്നെയാണ്. ഏതായാലും തമിഴിലെ ക്ലാസിക് കോമഡി ഹിറ്റുകളിൽ ഒന്നായി മാറിയ ഈ ചിത്രത്തിൽ അഞ്ചു പ്രധാന വേഷങ്ങൾ ചെയ്ത കമൽ, ജയറാം, രമേശ് അരവിന്ദ്, ശ്രീമാൻ, യോഗി സേതു എന്നിവരുടെ കോമ്പിനേഷൻ വലിയ തരംഗമായി മാറി. ഇപ്പോൾ കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രമിന്റെ പ്രൊമോഷന് വേണ്ടി ഈ കോംബിനേഷൻ ഒരുമിച്ചു ചേർന്ന് ഒരു പ്രൊമോഷൻ വീഡിയോ ചെയ്തിരുന്നു.
വലിയ രീതിയിലാണ് ആ വീഡിയോയും സ്വീകരിക്കപ്പെട്ടത്. അതോടുകൂടി തന്നെ ഇവർ വീണ്ടും ഒരുമിക്കുന്ന പഞ്ചതന്തിരം 2 വേണമെന്ന് ആവശ്യപ്പെടുകയാണ് ആരാധകർ. ഈ കാര്യം ഒരു തമിഴ് ചാനൽ അഭിമുഖത്തിൽ ജയറാമിന്റെ മകനും, വിക്രമിലെ ഒരു താരവുമായ കാളിദാസ് ജയറാമിനോട് ചോദിച്ചപ്പോൾ, താനും ആ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നാണ് കാളിദാസ് ജയറാം പറഞ്ഞത്. ആ കോമ്പിനേഷനിൽ ഒരു കോമഡി ചിത്രം കാണാൻ തനിക്കുമാഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്തു ഒരു പിക്നിക് പോലെ അവർ പോയി അഭിനയിച്ച ചിത്രമാണതെന്നും കാളിദാസ് ഓർക്കുന്നു. ഈ അടുത്തിടെ പിങ്ക് വില്ലക്കു നൽകിയ അഭിമുഖത്തിൽ തനിക്കൊരു പക്കാ കോമഡി ചിത്രം ചെയ്യാനാഗ്രമുണ്ടെന്നു കമൽ ഹാസനും വ്യക്തമാക്കിയിരുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.