[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി ചിത്രത്തിൽ അതിഥി വേഷത്തിൽ മഹേഷ് ബാബുവും?; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു

ദളപതി വിജയ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 66. വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം വലിയ താരനിര തന്നെയാണിനിരക്കുന്നുണ്ട്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ദളപതി 66 തമിഴ് സിനിമയാണെന്നും തെലുങ്കു സംവിധായകനും തെലുങ്കു നിര്‍മാതാവുമുള്ളത് കൊണ്ട് തെലുങ്കിലും എടുക്കുന്നുണ്ടെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നതാണെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച തെലുങ്ക് നിർമ്മാതാവ് ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒന്നായിരിക്കുമെന്നാണ് വിജയ് അഭിപ്രായപ്പെട്ടതെന്നു നിർമ്മാതാവ് പുറത്തു പറഞ്ഞിരുന്നു. ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഇതിൽ വിജയ് ഇരട്ട വേഷം ചെയ്യുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്ന വാർത്തകളാണ് വരുന്നത്. വംശി പൈടിപ്പള്ളിയുടെ സൂപ്പർഹിറ്റ് ചിത്രമായ മഹർഷിയിൽ മഹേഷ് ബാബുവായിരുന്നു നായകനായി അഭിനയിച്ചത്. ആ സൗഹൃദം കാരണമാണ് ഈ ദളപതി ചിത്രത്തിലെ അതിഥി വേഷം ചെയ്യാൻ മഹേഷ് ബാബു എത്തുന്നതെന്നാണ് വാർത്തകൾ പറയുന്നത്. സംവിധായകൻ വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്. അടുത്ത ജനുവരിയിലായിരിക്കും ഇതിന്റെ റിലീസ് എന്നാണ് വിവരം.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.