തമിഴിലെ ആക്ഷൻ താരമായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയൊക്കെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ഈ ഡിസംബർ മാസത്തിൽ തന്നെ ലാത്തി റീലീസ് ചെയ്യുമെന്നാണ് അവർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു പൊലീസുകാരനായി വിശാൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, അദ്ദേഹത്തിന്റെ കിടിലൻ ആക്ഷൻ പ്രകടനം കാണാൻ സാധിക്കുമെന്നാണ് സൂചന. ഇതിന്റെ ടീസർ നമ്മുക്ക് തരുന്നതും അതിന്റെ സൂചനകളാണ്. വിശാലിന്റെ കിടിലൻ ആക്ഷൻ സീനുകളാണ് നേരത്തെ പുറത്ത് വന്ന ലാത്തി ടീസറിന്റെ ഹൈലൈറ്റ്. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമായ ലാത്തിയിൽ, തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്നു. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഏ. വിനോദ് കുമാർ ആണ്.
തമിഴിലെ പണ്ടത്തെ നായക നടന്മാരും, ഉറ്റ സുഹൃത്തുക്കളുമായ രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് ലാത്തി. ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവാൻ ശങ്കർ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്ത് ആണ്. ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ് ലാത്തിയിലെ ഗംഭീര ആക്ഷൻ സീനുകൾ ഒരുക്കിയത്. ഇതിലെ ആക്ഷൻ സീനുകൾ അഭിനയിക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയത് വലിയ വാർത്തയായിരുന്നു. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു നാം ഒരുവര്‍ നിര്‍മ്മിച്ചതും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ രമണയും നന്ദയുമാണ്.
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.