തമിഴ് സൂപ്പർ താരം വിശാൽ നായകനായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് വീരമേ വാഗൈ സൂടും. നവാഗതനായ തു പ ശരവണൻ ഒരുക്കിയ ഈ ചിത്രം, വിശാഖ് ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നതും. വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം തമിഴ് നാട്ടിൽ എത്തിയത്. കേരളത്തിൽ ഫോർച്യൂൺ സിനിമാസ് ആണ് ഈ ചിത്രം വിതരണം ചെയ്തത്. ഇന്നലെ ആദ്യ ഷോസ് കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുക്കുന്നത്. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ എന്ന അഭിപ്രായമാണ് ഈ ചിത്രം നേടുന്നത്. നിരൂപകരും നല്ല അഭിപ്രായമാണ് ഈ വിശാൽ ചിത്രത്തിന് നല്കിക്കൊണ്ടിരിക്കുന്നതു. ആദ്യാവസാനം ത്രില്ലടിച്ചു കാണാവുന്ന ഒരു പ്രതികാര കഥയാണ് ഈ ചിത്രം പറയുന്നത്.
വിശാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. വിശാലിനൊപ്പം തന്നെ, ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്ത മലയാളി താരം ബാബുരാജിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. കാവിൻ രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ശ്രീകാന്ത് ആണ് ഈ സിനിമയുടെ എഡിറ്റർ. ഡിംപിൾ ഹയാത്തി നായികയായി എത്തുന്ന ഈ ചിത്രത്തിൽ യോഗി ബാബു, കുമരവേൽ, രവീണ രവി, മാരിമുത്തു, ആർ എൻ ആർ മനോഹർ, കവിത ഭാരതി, തുളസി, അഖിലൻ എസ പി ആർ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ആക്ഷൻ സംവിധായകർ ആയ രവി വർമ്മ, അനൽ അരശ്ശ് എന്നിവർ ഒരുക്കിയ ആക്ഷൻ സീനുകളും വലിയ കയ്യടിയാണ് നേടുന്നത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.