[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

രാക്ഷസന് ശേഷം ത്രില്ലറുമായി വിഷ്ണു വിശാൽ; ഉദ്വേഗം നിറച്ച് എഫ്.ഐ.ആർ ട്രെയ്‌ലർ…!

വിഷ്ണു വിശാൽ എന്ന തമിഴ് നടൻ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയടക്കം ഇഷ്ടം പിടിച്ചു പറ്റിയ നടൻ ആണ്. രാക്ഷസൻ എന്ന അദ്ദേഹത്തിന്റെ ത്രില്ലർ ചിത്രം കേരളത്തിലടക്കം വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ രാക്ഷസനു ശേഷം വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി നമ്മുടെ മുന്നിൽ എത്തുകയാണ് വിഷ്ണു വിശാൽ. എഫ് ഐ ആർ എന്നാണ് ഈ ചിത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ വമ്പൻ ശ്രദ്ധയാണ് നേടുന്നത്. ആദ്യാവസാനം പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന രീതിയിൽ തന്നെയാണ് ഈ ട്രൈലെർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വലിയ രീതിയിൽ വർധിപ്പിക്കുന്ന തരത്തിൽ തന്നെയാണ് ഈ ട്രൈലെർ ഇപ്പോൾ എത്തിച്ചിരിക്കുന്നത്. മലയാളി നടി മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, റീബ മോണിക്ക ജോൺ, പാര്‍വതി ടി, റെയ്സ വില്‍സണ്‍, റാം സി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

മനു ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്. മനു ആനന്ദ് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. ഫെബ്രുവരി പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വിഷ്ണു വിശാലിന് ഒരു വലിയ ഹിറ്റ് കൂടി സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് എഫ്ഐആര്‍ എത്തുക എന്നും ട്രൈലെർ സൂചിപ്പിക്കുന്നുണ്ട്. വി വി സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അശ്വത് ആണ്. അരുൾ വിൻസെന്റ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രസന്ന ജി കെ ആണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.