[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇനി ഫീൽ ഗുഡ് അല്ല, ത്രില്ലർ; പുതിയ ജിസ് ജോയ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെത്തി..!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജിസ് ജോയ്. സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ആളാണ് അദ്ദേഹം. എന്നാൽ ഫീൽ ഗുഡ് ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്യുന്നത് എന്നൊരു വിമർശനം അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഏതായാലും ഇപ്പോൾ തന്റെ ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ഒരു ത്രില്ലർ ചിത്രവുമായി എത്തുകയാണ് ജിസ് ജോയ്. ഈ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് വൈകുന്നേരം ആറു മണിക്ക് പുറത്തു വിട്ടു. ഇന്നലെ വരെ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷാ സജയൻ, റീബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

സെൻട്രൽ അഡ്വെർടൈസിങ് എന്ന ബാനറിൽ മാത്യു ജോര്ജ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാഹുൽ രമേശ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതീഷ് രാജ് ആണ്. ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കി കയ്യടി നേടിയ ടീം 4 മ്യൂസിക്സ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ജിസ് ജോയ്ക്കു ഒപ്പം ഇത് അഞ്ചാമത്തെ ചിത്രത്തിൽ ആണ് ആസിഫ് അലി എത്തുന്നത്. ജിസ് ജോയ് ഒരുക്കിയ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സിൽ ആസിഫ് അലി ആയിരുന്നു നായകൻ. അതിനു ശേഷം സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ജിസ് ജോയ് ചിത്രങ്ങളിലും നായകൻ ആയ ആസിഫ് അലി, മോഹൻകുമാർ ഫാൻസ്‌ എന്ന ജിസ് ജോയ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.