നമ്മുക്ക് വിനീത് ശ്രീനിവാസൻ എന്ന പ്രതിഭയെ ഒരു പ്രത്യേക വിഭാഗത്തിൽ തളച്ചിടാൻ ആവില്ല. സംവിധായകൻ ആയും എഴുത്തുകാരൻ ആയും പാട്ടുകാരൻ ആയും നടനായുമെല്ലാം എപ്പോഴും നമ്മുക്ക് മുന്നിൽ ഈ പ്രതിഭ തന്റെ കഴിവുകൾ തെളിയിച്ചു കൊണ്ടേയിരിക്കും.
ഈ വർഷം എബി, ഒരു സിനിമാക്കാരൻ എന്നെ ചിത്രങ്ങളിലൂടെ നടൻ എന്ന നിലയിൽ നമ്മൾ വിനീതിന്റെ പ്രകടനം ആസ്വദിച്ചു കഴിഞ്ഞു. ഇപ്പോൾ ഈ വർഷത്തെ തന്റെ മൂന്നാമത്തെ ചിത്രമായ ആന അലറലോടലറൽ എന്ന ചിത്രവുമായി വരാൻ തയ്യാറെടുക്കുകയാണ് വിനീത് ശ്രീനിവാസൻ.
നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ആദ്യ വായനയിൽ തന്നെ ഇഷ്ടപെട്ട ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്ന് വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക് പേജിലെ കുറിപ്പിലൂടെ പറയുന്നു.
മാത്രമല്ല ശേഖരൻ കുട്ടി എന്ന് പേരുള്ള ഒരാനയാണ് ഈ ചിത്രത്തിലെ നായകൻ എന്നും വിനീത് പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് തങ്ങൾ എന്നും പറഞ്ഞു കൊണ്ടാണ് വിനീത് നിർത്തുന്നത്.
അനു സിതാര നായിക ആയെത്തുന്ന ഈ ചിത്രം ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. ആക്ഷേപ ഹാസ്യ രൂപത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിബി തോട്ടുപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ശരത് ബാലൻ ആണ്.
ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മനോജ് ആണ്. ദീപ് എസ് ഉണ്ണിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.