ബ്രഹ്‌മാണ്ഡ സിനിമകളുടെ കുത്തൊഴുക്കിലാണ് മലയാള സിനിമയിപ്പോൾ. അവയിൽ ചരിത്ര കഥകളും കഥാപാത്രങ്ങളുമാണ് ഏറെ എന്ന് തന്നെ പറയാം. മോഹൻലാലും മമ്മൂട്ടിയും തുടങ്ങി മലയാളത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന വലിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി ചിത്രം മാമാങ്കം, നിവിൻ പൊളി ചിത്രമായ കായംകുളം കൊച്ചുണ്ണി തുടങ്ങിയവയാണ് മോഹൻലാലിന്റേതായി ഈ വര്ഷം ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ. ഈ നിരയിലേക്ക് ഇതാ ഒരു ചിത്രം കൂടി എത്തുന്നു എന്ന വാർത്തയാണ് വരുന്നത്. മലയാളത്തിലെ ഒരു കാലത്ത് സൂപ്പർ ഹിറ്റുകളും ബ്രഹ്‌മാണ്ഡ ചിത്രങ്ങളും ഒരുക്കിയ വിനയനാണ് ചിത്രം അണിയിച്ചൊരുക്കുക. അതിശയൻ, അത്ഭുദ ദ്വീപ്, ഡ്രാക്കുള തുടങ്ങി മലയാളത്തിൽ ഏറെ വ്യത്യസ്തമായ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുക്കിയ വിനയൻ തന്നെ ഈ ചരിത്ര സിനിമ കൂടി ഒരുക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷ ഏറെയാണ്.
തിരുവിതാംകൂര്‍ രാജഭരണ കാലത്തെ അന്യായ നികുതികള്‍ക്കെതിരേ പ്രതിഷേധിച്ച് രക്തസാക്ഷിയായി തീര്‍ന്ന സ്ത്രീയാണ് നങ്ങേലി. സ്ത്രീകള്‍ക്ക് മാറുമറക്കുന്നതിന് തിരുവിതാംകൂറിൽ ഏര്‍പ്പെടുത്തിയ നികുതിയായിരുന്നു മുലക്കരം. എന്നാല്‍ നങ്ങേലി അതിനെ അക്കാലത്ത് ശക്തമായി എതിർത്ത്. നികുതി കൊടുക്കാതെ ഇരിക്കുകയും ചെയ്തു. നികുത വാങ്ങിക്കാനെത്തിയ രാജകിങ്കരന്മാരുടെ മുന്നില്‍ രണ്ട് മുലകളും ഛേദിച്ചു ചേമ്പിലയില്‍ വച്ചാണ് നങ്ങേലി തന്റെ പ്രധിഷേധം അന്ന് അറിയിച്ചത്. ഇത്രയും ശക്തയായ നങ്ങേലിയുടെ കഥ അഭ്രപാളികളിൽ എത്തിക്കുമ്പോൾ അതിൽ നായികയായി എത്തുക ആരായിരിക്കും എന്ന ആകാംക്ഷയിൽ കൂടിയാണ് പ്രേക്ഷകർ എന്ന് പറയാം. ചിത്രം പല ബിംബങ്ങളെയും തകർക്കുമെന്നും വിനയൻ പറയുന്നുണ്ട്. അതിനാൽ തന്നെ ചിത്രം ഏറെ ചർച്ചയാകും എന്ന് തന്നെ അനുമാനിക്കാം. ബിഗ് ബജറ്റ് വിസമയമായി നങ്ങേലിയുടെ ചരിത്ര കഥ എത്തുമ്പോൾ പ്രേക്ഷകരും വിസ്മയത്തിലാകും എന്നുറപ്പാണ്. കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ തിരക്കുകളിലാണ് വിനയൻ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾക്ക് ശേഷം അദ്ദേഹം നങ്ങേലിയിലേക്ക് കടക്കും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.