[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിന് പിറന്നാൾ ആഘോഷമാക്കി സൂപ്പർ താരങ്ങളും; പ്രിയ താരത്തിന് പിറന്നാൾ ആശംസകളുമായി സുരേഷ് ഗോപിയും…

മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ പിറന്നാൾ കൊണ്ടാടുകയാണ് മലയാള സിനിമാലോകം മുഴുവനും. ഫാൻസ്‌ ഷൊസും മറ്റു പ്രവർത്തനങ്ങളുമായി ആരാധകരും പ്രേക്ഷകരും മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റുമ്പോൾ സൂപ്പർ താരങ്ങളും ഒട്ടും പിന്നിലല്ല. അവരും പ്രിയ നടന് ആശംസകളുമായി എത്തുകയാണ്. മോഹൻലാലിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയാണ്. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരുന്ന ഇരുവരും സിനിമയിലെത്തി പോലെ തന്നെ ഉറ്റ ചങ്ങാതിമാരാണ്. സുരേഷ് ഗോപി തന്നെ അത് പലപ്പോഴും പല വേദികളിലും പറഞ്ഞിട്ടുണ്ട് . സുഹൃത്ത് എന്ന പോലെ തന്നെ സുരേഷ് ഗോപി മോഹൻലാലിന്റെ അഭിനയം ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണെന്നു മുൻപ് പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയുടെ ഹൃദയം കവർന്ന കൊച്ചുണ്ണിക്ക് എന്റെ ഒരായിരം പിറന്നാൾ ആശംസകൾ എന്നായിരുന്നു സ്നേഹത്തിൽ ചാലിച്ച സുരേഷ് ഗോപിയുടെ ഈ പോസ്റ്റ്. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. മണിച്ചിത്രത്താഴ്, ദൗത്യം, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങി എല്ലാ ചിത്രങ്ങളും തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളുമായിരുന്നു. ടി. പി. ബാലഗോപാലൻ എം. എ, അഹം തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച് തുടങ്ങിയതെങ്കിലും ചിത്രങ്ങളുടെ വിജയം പതിയെ ഇവരുടെ കൂട്ടുകെട്ടും ശ്രദ്ധേയമാക്കി തീർത്തിരുന്നു. അവസാനമായി ഇരുവരും ഒന്നിച്ച ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ഗീതാഞ്ജലിയിലൂടെയാണ്. എങ്കിലും പ്രേക്ഷർ ഇപ്പോഴും ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾക്കായുള്ള വലിയ കാത്തിരിപ്പിലാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.