ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രിഥ്വിരാജ് ചിത്രമാണ് നയൻ. സംവിധായകൻ കമലിന്റെ മകൻ ജീനസ് മുഹമ്മദ് ചിത്രം സംവിധാനം ചെയ്യുന്നു. 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കാൽവെപ്പ് നടത്തിയ സംവിധായകനാണ് ജീനസ്. എന്നാൽ ഇത്തവണ നയനിലൂടെ ഏറെ വ്യത്യസ്തമായൊരു കഥയുമായാണ് ജീനസ് എത്തുന്നത്. മലയാളികൾക്ക് അധികം പരിചിതമില്ലാത്ത സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് നയൻ. ചിത്രത്തിനായി മലയാളത്തിൽ ഇന്നേവരെ കാണാത്ത സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ ജമിനി 5 കെ ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന ചിത്രമായിരിക്കും നയൻ. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.
ഗോദ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവർന്ന വാമിക ഗബ്ബി തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുള്ള ചിത്രമാണ് നയൻ. ചിത്രത്തിൽ പ്രിഥ്വിരാജിന്റെ നായികയായി എത്തുന്ന വാമികയുടെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ വാമിക ഗബ്ബി ഇവ എന്ന കഥാപാത്രമായാണ് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു എന്ന് തന്നെ പറയാം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നു തരംഗം സൃഷ്ടിച്ചിരുന്നു. ഏറെ വ്യത്യസ്തമായ മോഷൻ പോസ്റ്ററായിരുന്നു അന്ന് എത്തിയത്. ഓഗസ്റ്റ് സിനിമാസ്സിൽ നിന്നും വിട്ട് പ്രിഥ്വിരാജ് സ്വന്തമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി നയനിനുണ്ട്. ചിത്രത്തിൽ പ്രിഥ്വിരാജിനോടൊപ്പം ആഗോളതലത്തിൽ ശ്രദ്ധേയരായ നിർമ്മാതാക്കൾ സോണി പിക്ചേഴ്സും പങ്കാളികളാണ്. ഹിമാലയത്തിൽ ഉൾപ്പടെയുള്ള വമ്പൻ ചിത്രീകരണത്തിന് ശേഷം ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററുകളിൽ എത്തും.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.