നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ ജയിലർ ഇപ്പോൾ വമ്പൻ കയ്യടി നേടി റെക്കോർഡ് വിജയത്തിലേക്കാണ് കുതിക്കുന്നത്. സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ എന്നിവരും തകർത്താടിയ ചിത്രത്തിൽ തന്റെ പ്രകടനം കൊണ്ട് സൂപ്പർസ്റ്റാറിനെ പോലും വിറപ്പിച്ച ഒരാൾ കൂടിയുണ്ട്. അതീ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന് ജീവൻ പകർന്ന മലയാളി നടനായ വിനായകനാണ്. വർമ്മ എന്ന മലയാളി കഥാപാത്രമായാണ് വിനായകൻ ഈ ചിത്രത്തിൽ അഭിനയിച്ചത്. വിഗ്രഹശിലകൾ കള്ളക്കടത്ത് നടത്തുന്ന, എന്തും ചെയ്യാൻ മടിക്കാത്ത വില്ലനായി വിനായകൻ അക്ഷരാർത്ഥത്തിൽ തിരശീലയിൽ ജീവിക്കുകയായിരുന്നു. അത്ര ഗംഭീരമായിരുന്നു വിനായകന്റെ പ്രകടനം.
തന്റെ ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും, ശരീര ഭാഷ കൊണ്ടും മുഖ ഭാവങ്ങൾ കൊണ്ടും ഈ നടൻ കൂടെ നിന്നവരെ മുഴുവൻ നിക്ഷ്പ്രഭമാക്കി എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. പേടിപ്പെടുത്തുന്ന രീതിയിൽ അഭിനയിച്ച വിനായകൻ അതോടൊപ്പം പ്രേക്ഷകരിൽ ചിരി നിറക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. രജനികാന്തിനൊപ്പമുള്ള രംഗങ്ങളിൽ വിനായകനാണ് പ്രകടനം കൊണ്ട് മുന്നിട്ട് നിന്നതെന്നു പറഞ്ഞാൽ, അതിനോട് പ്രേക്ഷകർ പൂർണ്ണമായും യോജിക്കുമെന്നുറപ്പാണ്. സൂപ്പർതാരത്തെ പോലും പിന്നിലാക്കിയ ഈ ഞെട്ടിക്കുന്ന പ്രകടനം വിനായകൻ എന്ന നടന് തമിഴിൽ കൊടുക്കാൻ പോകുന്നത് വലിയ മുന്നേറ്റമായിരിക്കും എന്നതിന് സംശയമില്ല. അത്കൊണ്ട് തന്നെ ജയിലർ ഇപ്പോൾ നേടുന്ന ഈ മഹാവിജയത്തിൽ വർമ്മയായി തകർത്താടിയ വിനായകന്റെ പങ്ക് വളരെ വലുതാണ്
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.