[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മരണ മാസ്സ് മാത്യു; പ്രദർശനശാലകളെ പ്രകമ്പനം കൊള്ളിച്ച് ജയിലറിൽ മോഹൻലാൽ ഷോ.

ആരാധകലക്ഷങ്ങൾ കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ ഇന്നാണ് ആഗോള റിലീസായി എത്തിയത്. വമ്പൻ ഹൈപ്പിൽ വന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും ചരിത്രം കുറിച്ചാണ് തുടങ്ങിയത്. രജനികാന്തിനൊപ്പം മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കൂടി ഈ ചിത്രത്തിന്റെ ഭാഗമായതാണ് കേരളത്തിലും ഗൾഫിലും ഉൾപ്പെടെയുള്ള വലിയ മാർക്കറ്റുകളിൽ ഈ ചിത്രത്തിന്റെ ഹൈപ്പ് പതിന്മടങ്ങ് ഉയർത്തിയതെന്ന് നിസംശയം പറയാം. എന്നിരുന്നാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന മോഹൻലാലിനെ നെൽസൺ എന്ന സംവിധായകൻ എങ്ങനെയാണ് അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകരും സിനിമാ പ്രേമികളും. അവർ പ്രതീക്ഷിച്ചതിന്റെ ഇരട്ടി സന്തോഷവും ആവേശവും നൽകുന്ന രീതിയിലാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർതാരത്തെ നെൽസൺ അവതരിപ്പിച്ചത്.

മാത്യു എന്ന കഥാപാത്രമായി പത്ത് മിനിറ്റിൽ താഴെ മാത്രമാണ് മോഹൻലാൽ ചിത്രത്തിലുള്ളതെങ്കിലും, അദ്ദേഹമുള്ള രംഗങ്ങളെല്ലാം മരണ മാസ്സ് പ്രകടനമാണ് നൽകിയത്. മോഹൻലാലിന്റെ ലുക്ക്, അദ്ദേഹത്തിന്റെ സ്റ്റൈൽ, ഡയലോഡ് ഡെലിവറി, ശരീര ഭാഷ എന്നിവയെല്ലാം കണ്ട് കോരിത്തരിക്കുന്ന പ്രേക്ഷകരെയാണ് കാണാൻ സാധിക്കുന്നത്. അനിരുദ്ധിന്റെ പശ്‌ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ മഞ്ഞ കൂളിംഗ് ഗ്ലാസും പൂക്കളുള്ള മനോഹരമായ ഷർട്ടും ധരിച്ചു സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ സ്ലോ മോഷനിൽ മുന്നോട്ട് വരുമ്പോൾ തീയേറ്ററുകൾ പ്രകമ്പനം കൊള്ളുകയാണ്.

മോഹൻലാലും രജനികാന്തും ഒരുമിച്ചുള്ള രംഗവും അതുപോലെ ക്ളൈമാക്സിലെ ഒരു മരണ മാസ്സ് മോഹൻലാൽ സീനും പ്രേക്ഷകർ സ്വീകരിക്കുന്നത് എഴുന്നേറ്റു നിന്ന് കയ്യടിച്ചു കൊണ്ടാണ്. ഇത്രയും ഗംഭീരമായി മോഹൻലാൽ മാസ്സ് മലയാള സംവിധായകർക്ക് എന്ത്കൊണ്ട് സൃഷ്ടിക്കാൻ സാധിക്കുന്നില്ല എന്ന ചോദ്യവും പ്രേക്ഷകർ മുന്നോട്ടു വെക്കുന്നുണ്ട്. എന്തായാലും മാത്യു ആയി മോഹൻലാൽ നടത്തിയ പ്രകടനം ജയിലറിന് നൽകുന്നത് മറ്റൊരു രജനികാന്ത് ചിത്രത്തിനും കേരളത്തിൽ ലഭിക്കാത്ത തരത്തിലുള്ള വമ്പൻ സ്വീകരണമാണ്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

5 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.